Xiaomi യുടെ സൂപ്പർ ഇലക്ട്രിക്ക് കാർ

എന്നാണ് ഇന്ത്യയിലെ  ലോഞ്ചിങ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ സ്മാർട്ട്‌ഫോണുകളുടെ  പര്യായമായ ഷവോമി കുടുംബത്തിൽ നിന്നും ഇലക്ട്രിക് വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Xiaomi SU7 ഇലക്‌ട്രിക് വെഹിക്കിൾ വിപണിയിലെത്തിക്കഴിഞ്ഞു . Xiaomi SU7 “Speed Ultra 7”ഒരു EV കാർ മാത്രമല്ല, ആവേശകരമായ ഡ്രൈവിംഗ് അനുഭവവുമായി Xiaomi ഇലക്ട്രോണിക് ഉപകരണങ്ങളുടെ  സാങ്കേതികവിദ്യയെ  സമന്വയിപ്പിക്കുന്ന ഷവോമി വിസ്മയം തെന്നെയാണ്.

SU7 നിങ്ങളുടെ Xiaomi ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്ഷൻ വാഗ്‌ദാനം ചെയ്യുന്നു.  SU7 ലെ  ഓപ്പൺ CarIoT ഇക്കോസിസ്റ്റം   മൂന്നാം കക്ഷി ഉപകരണങ്ങളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാൻ അനുവദിക്കുന്ന ഒരു തുറന്ന ഇക്കോസിസ്റ്റമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.  ഇത്   നിങ്ങളുടെ Xiaomi SU7 കാറിനെ എല്ലാ അർത്ഥത്തിലും “സ്മാർട്ട്” ആക്കുന്നു.
 
സൂപ്പർ ഇലക്ട്രിക് മോട്ടോർ ടെക്‌നോളജിയിലുള്ള അത്യാധുനിക ഇലക്ട്രിക് മോട്ടോർ സംവിധാനം  കൊണ്ട് നിരത്തുകളിൽ  ടെസ്‌ല, പോർഷെ EV-കളെ  മറികടക്കുന്ന വേഗതയാർജിക്കാൻ  SU7-ന് കഴിയുമെന്ന് Xiaomi അവകാശപ്പെടുന്നു,  
 നിങ്ങളുടെ സ്‌മാർട്ട് ഹോമിൻ്റെ അടുത്ത അപ്‌ഡേഷൻ എന്ന്  തോന്നിക്കുന്ന സ്‌മാർട്ട് ക്യാബിൻ അനുഭവം ഇതിലുണ്ടാകും .  

ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കാർ നിർമ്മാതാവ്  BAIC ഗ്രൂപ്പ് ആണ് SU7 പ്രൊഡക്ഷൻ പാർട്ണർ. ബെയ്ജിംഗിൽ സ്ഥിതി ചെയ്യുന്ന  Xiaomi യുടെ പ്ലാന്റിന്    200,000 വാഹനങ്ങൾ വരെ ഉൽപ്പാദന ശേഷിയുണ്ട്.

അടുത്ത 10 വർഷത്തിനുള്ളിൽ 10 ബില്യൺ ഡോളർ നിക്ഷേപം  Xiaomi ഇലക്ട്രിക്ക് വാഹന നിർമാണത്തിനായി മുടക്കും. ചൈനയുടെ ഇലക്ട്രിക് കാർ വിപണി കുതിച്ചുയരുന്നതോടെ, ഒരു പ്രധാന സ്ഥാനം നേടിയെടുക്കാൻ  Xiaomi ലക്ഷ്യമിടുന്നു.

ചൈനയിലെ നിലവിലെ EV വിലയുദ്ധം കണക്കിലെടുക്കുമ്പോൾ, Xiaomi ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ ആകർഷകമായ വിലയിൽ Xiaomi തങ്ങളുടെ  SU7 അവതരിപ്പിച്ചേക്കാം.

the Xiaomi SU7 electric vehicle, a groundbreaking innovation that blends cutting-edge technology with an exhilarating driving experience. Discover its unique features, including Super Electric Motor Technology and seamless integration with Xiaomi devices and third-party IoT devices.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version