സുപ്രധാനമായ ഒരു നീക്കത്തിലൂടെ  ഇരുചക്ര ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല (OLA) ഇലക്ട്രിക് സെഡാൻ വിപണിയിലേക്ക് ചുവടുവെക്കുന്നു.  ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഹൈ-എൻഡ് ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒല.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മികച്ച വിപണി ഇടപെടൽ, ഉയർന്ന വിൽപ്പനതോത് , അത്യാധുനിക സാങ്കേതിക സംയോജനം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മികച്ച പിന്തുണ എന്നിവയ്ക്ക് പേരുകേട്ട ഒല ഇരുചക്ര ഇലക്ട്രിക് വാഹന വ്യവസായത്തിൽ മുൻനിരയിലാണ്.  

 ടെസ്‌ല മോഡലുകളിൽ നിന്ന്  പ്രചോദനം ഉൾകൊണ്ടുള്ള കൂപ്പേ മാതൃകയിലുള്ള   സെഡാനാണ് ഒല പുറത്തു വിട്ട വീഡിയോയിൽ ഉള്ളത്.  ഒരു ഇലക്ട്രിക് കാറിനായുള്ള  ഉപഭോക്താവിന്റെ അന്വേഷണം ആരംഭിക്കുന്നത് തന്നെ അതിന്റെ റേഞ്ച് എത്ര എന്ന ചോദ്യത്തിലാണ്.  ഡ്രൈവിംഗ് റേഞ്ച് 500 കി.മീ എന്ന മികച്ച ശേഷിയാണ് സെഡാന്  ഒല അവകാശപ്പെടുന്നത്.  പ്രാരംഭ വില 15-25 ലക്ഷത്തിന് ഇടയിലായിരിക്കും
പൂജ്യത്തിൽ നിന്നും 100 kmph വേഗത കൈവരിക്കാൻ ഒലക്ക് വേണ്ടത് വെറും  4 സെക്കൻഡിൽ താഴെ. രണ്ട്-മോട്ടോർ കോൺഫിഗറേഷനിൽ 350 ബിഎച്ച്പിയാണ് പവർ ഔട്ട്പുട്ട് . അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റ് ഹാർഡ്‌വെയർ സെഡാനിലുണ്ടാകും.

ഒല ഇലക്ട്രിക് സെഡാൻ്റെ ഇൻ്റീരിയർ വിപുലമായ സൗകര്യങ്ങളുള്ളതും,  അത്യാധുനികവും എന്നാൽ പരിസ്ഥിതി ബോധമുള്ളതുമായ ഡിസൈൻ അടിസ്ഥാനമാക്കിയതാണ്. പ്രീമിയം അപ്‌ഹോൾസ്റ്ററി, എർഗണോമിക് സീറ്റിംഗ്, തടസ്സങ്ങളില്ലാത്ത സ്മാർട്ട്‌ഫോൺ കണക്ഷനോട് കൂടിയ വിപുലമായ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ സവിഷേതകളാകുമെന്നു  പ്രതീക്ഷിക്കുന്നു.  ആംബിയൻ്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, ആധുനിക സൗകര്യങ്ങൾ എന്നിവയുമുണ്ടാകും.  കൂടാതെ  ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ,   ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് ഡിസൈനുള്ള ലാൻഡ്‌സ്‌കേപ്പ്-ഓറിയൻ്റഡ് ടച്ച്‌സ്‌ക്രീൻ എന്നിവ കൂടിയാകുമ്പോൾ  ഒല സെഡാൻ്റെ ഇൻ്റീരിയർ ടെസ്‌ല മോഡൽ എസിന് സമാനമാണ്.

ഒലയുടെ  പുതിയ ഇലക്ട്രിക് കാറിൻ്റെ ആദ്യ ലുക്ക് ടെസ്‌ല മോഡൽ എസ്, മോഡൽ 3 എന്നിവയെ പോലുള്ള  ലളിതവും സുഗമവുമായ ഡിസൈനിനെ ഓർമിപ്പിക്കും.   വൈഡ് സെറ്റ് വീലുകളും,  എയറോഡൈനാമിക്സ് ബോഡിയും സെഡാനുണ്ട്.    മിക്ക ഇലക്ട്രിക് കാറുകളെയും പോലെ, ഫ്രണ്ട് ഗ്രില്ലില്ല, എന്നാൽ മിനുസമാർന്ന ഫ്രണ്ട് ബമ്പറിന് വശങ്ങളിൽ കുറച്ച് എയർ ഇൻടേക്ക് ഉണ്ട്. ഹെഡ്‌ലൈറ്റുകൾ ചെറുതും, കാറിൻ്റെ മുൻ വശത്തെ വീതി മുഴുവൻ കവർ ചെയ്യുന്നതുമാണ്.   സൈഡ് വ്യൂ ഫ്രണ്ട് ഫെൻഡറിന് സമീപം ഒരു എയർ വെൻ്റും മിനുസമാർന്ന ഡോർ ഹാൻഡിലുകളും ഘടിപ്പിച്ചിട്ടുണ്ട് .  മിററുകൾക്ക് പകരം ക്യാമറകൾ പ്രവർത്തിക്കും. .   ചക്രങ്ങൾക്ക് രണ്ട്-ടോൺ ഡിസൈൻ ഉണ്ട്. ഒരു ക്രോസ്ഓവർ പതിപ്പ് ഉൾപ്പെടെ വ്യത്യസ്‌ത സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ ഈ കാറിന് ഒന്നിലധികം ഡിസൈനുകൾ ഉണ്ടെന്നു സൂചനയുണ്ട്.

Ola’s venture into the electric sedan market, promising a sleek design, advanced features, impressive performance, and a commitment to sustainable mobility. Learn about the expected specifications, pricing, and launch timeline of Ola’s much-anticipated electric sedan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version