ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണർ നറുക്കെടുപ്പിൽ കോടിപതിയായി പ്രവാസി ഇന്ത്യക്കാരൻ. 1 മില്യൺ ഡോളറിന്റെ (8 കോടി രൂപയ്ക്ക് മുകളിൽ) സമ്മാന തുക ഇന്ത്യൻ പൗരനായ മുഹമ്മദ് ജമാൽ ഇൽമിക്കാണ് ലഭിച്ചത്. ജമാൽ ഇൽമിയെ കൂടാതെ യുഎഇ പൗരനായ മുഹമ്മദ് അൽ ഷെഹിക്കും 1 മില്യൺ ഡോളറിന്റെ സമ്മാനം ലഭിച്ചു. ഇരുവരെയും കണ്ടെത്തി വിവരം അറിയിക്കാനുള്ള അന്വേഷണത്തിലാണ് അധികൃതർ.

ദുബായ് അന്താരാഷ്ട്ര എയർപോർട്ടിൽ ബുധനാഴ്ച നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. ഫെബ്രുവരി 27ന് ജമാൽ ഇൽമി മാഡ്രിഡിൽ നിന്ന് സ്പെയിനിലേക്ക് പോകുന്ന വഴി വാങ്ങിയ മില്ലേനിയം മില്യണർ സീരീസ് 453ൽ 0121 ടിക്കറ്റ് നമ്പറാണ് സമ്മാനാർഹമായത്. ദുബായിൽ പ്രവാസിയാണ് ജമാൽ ഇൽമി. 1999ൽ മില്ലേനിയം മില്യണർ ആരംഭിച്ചതിന് ശേഷം കോടിപതിയാകുന്ന 226ാമത്തെ ഇന്ത്യക്കാരനാണ് ജമാൽ ഇൽമി. മില്ലേനിയം മില്യണർ ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ഇന്ത്യക്കാരാണ്.  

Indian expatriate, Muhammad Jamal Ilmi, who became a millionaire in the Dubai Duty Free Millennium Millionaire draw, winning $1 million. Find out more about the draw and the lucky winners.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version