ചൈനീസ് ചിപ്പുകൾക്കെതിരെ  US കരിമ്പട്ടിക

ഗവൺമെൻ്റ് കമ്പ്യൂട്ടറുകളിൽ ഇൻ്റൽ, എഎംഡി ചിപ്പുകൾ ഉപയോഗിക്കുന്നത് തടഞ്ഞ്  ചൈന. യുഎസ് ഭരണകൂടം കൂടുതൽ  ചൈനീസ് ചിപ്പ് നിർമാണ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് ഈ നടപടി. അമേരിക്കയുടെ ഉപരോധം കടക്കുന്നതോടെ സുരക്ഷിതവും വിശ്വസനീയവുമായ  പ്രോസസ്സറുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത് എന്ന്  ഉറപ്പാക്കാൻ ചൈനീസ് സർക്കാർ  സർക്കാർ ഏജൻസികളോട് നിർദേശിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും വിദേശ നിർമ്മിത ഡാറ്റാബേസ് സോഫ്‌റ്റ്‌വെയറിനെയും ആഭ്യന്തര ഉപയോഗത്തിൽ നിന്നും അകറ്റി നിർത്താനും നിർദേശം നൽകിയിട്ടുണ്ട്.

ഗവൺമെൻ്റ് പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ നിന്നും സെർവറുകളിൽ നിന്നും ഇൻ്റൽ, എഎംഡി എന്നിവയിൽ നിന്നുള്ള യുഎസ് മൈക്രോപ്രൊസസ്സറുകൾ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ്  ചൈന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടു വന്നത്.

അടുത്ത മൂന്നു വർഷത്തേക്ക്  സുരക്ഷിതവും വിശ്വസനീയവുമായ സിപിയു, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, കേന്ദ്രീകൃത ഡാറ്റാബേസ് എന്നിവ വാങ്ങേണ്ടേ  ചൈനീസ് കമ്പനികളുടെ പട്ടികയും  വ്യവസായ മന്ത്രാലയം ഡിസംബർ അവസാനം  പുറത്തിറക്കിയിരുന്നു.  

 2022 ലെ ചിപ്‌സ് ആൻ്റ് സയൻസ് ആക്ടിലൂടെ ബൈഡൻ ഭരണകൂടം  ആഭ്യന്തര അർദ്ധചാലക ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചൈനയെയും തായ്‌വാനെയും ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടതോടെയാണ് ചൈന യു എസ് ചിപ്പ് യുദ്ധം രൂക്ഷമായത്.  

ഹുവേയ് കമ്പനിയുമായി ബന്ധമുള്ള നിരവധി ചൈനീസ് അർദ്ധചാലക കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താൻ യുഎസ് ആലോചിക്കുന്നതായി ഈ ആഴ്ച ആദ്യം ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

 ഹുവായ് ഏറ്റെടുത്തതോ നിർമ്മിക്കുന്നതോ ആയ ചിപ്പ് മേക്കിംഗ് സൗകര്യങ്ങളാണ് ഇത്തരം  മിക്ക ചൈനീസ് സ്ഥാപനങ്ങളും .

US കരിമ്പട്ടികയിൽ പെടുത്തിയേക്കാവുന്ന കമ്പനികളിൽ ചൈനീസ്  ചിപ്പ് നിർമ്മാതാക്കളായ Qingdao Si’En, SwaySure, Shenzhen Pensun Technology Co, PST എന്നിവ ഉൾപ്പെടുന്നു.

ചൈനയിലെ പ്രമുഖ മെമ്മറി ചിപ്പ് നിർമ്മാതാക്കളായ ChangXin Memory Technologies Inc  എന്ന കമ്പനിക്ക് മേലുള്ള ഉപരോധവും ബൈഡൻ ഭരണകൂടം പ്രത്യേകമായി ആലോചിച്ചു വരികയാണ്. 

China’s recent move to phase out American microprocessors and software from government computers, highlighting its efforts to reduce dependency on foreign technology amid escalating geopolitical tensions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version