ഒടുവിൽ ഇന്ത്യ എന്നാൽ എന്താണെന്ന് മുഹമ്മദ് മുയിസുവിനു നന്നേ ബോധ്യമായി.ദ്വീപ്സമൂഹത്തിന് കടാശ്വാസ നടപടികൾ അനുവദിക്കണമെന്ന് മറ്റു ഗത്യന്തരമില്ലാതെ മാലെ ദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇബ്രാഹിം മുഹമ്മദ് സോലിഹ് ചൂണ്ടിക്കാട്ടിയത് ആദ്യം മുയിസു തൻ്റെ ശാഠ്യം നിർത്തണം എന്നായിരുന്നു. എന്നിട്ട് അയൽക്കാരുമായി സംഭാഷണം തേടണമെന്നും.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ‘ശാഠ്യം’ അവസാനിപ്പിച്ച് അയൽരാജ്യങ്ങളുമായി ചർച്ച നടത്തുകയും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ആവശ്യപ്പെട്ടിരിക്കുന്നു. മാലദ്വീപിന് കടാശ്വാസം നൽകണമെന്ന് ഇന്ത്യയോട് മുയിസു ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സോലിഹിന്റെ ഈ ഇന്ത്യ അനുകൂല പ്രതികരണം.
“അയൽക്കാർ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം പിടിവാശി നിർത്തി സംഭാഷണം തേടണം. ഞങ്ങളെ സഹായിക്കാൻ കഴിയുന്ന നിരവധി പാർട്ടികളുണ്ട്. എന്നാൽ മുയിസു വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ ഇപ്പോൾ സ്ഥിതിഗതികൾ മനസ്സിലാക്കാൻ തുടങ്ങിയതായി എനിക്ക് തോന്നുന്നു” എന്നാണ് മാലെ ദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) പാർലമെൻ്റ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞത്.
കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയുമായി സംസാരിക്കാൻ മാലെ ദ്വീപ് പ്രസിഡന്റ് മുയിസു ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.
കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് ഇന്ത്യയ്ക്കു മാലദ്വീപ് നൽകാനുള്ളത്. ഇതിൽ ഇളവ് വരുത്തണമെന്നാണ് കഴിഞ്ഞയാഴ്ച മുയിസു ആവശ്യപ്പെട്ടത്.ഇന്ത്യക്കു നൽകാനുള്ള കടം 8 ബില്യൺ മാലെദ്വീവിൻ റുഫൈയാണ്.ചൈനയ്ക്ക് 18 ബില്യൺ എംവിആർ കടവുമുണ്ട്.
മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചു ട്വീറ്റ് ചെയുകയും, ഇന്ത്യാവിരുദ്ധ പരാമര്ശങ്ങൾ നടത്തുകയും, ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തതോടെയാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
കഴിഞ്ഞ നവംബറിലാണു മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്. ഇതിനുശേഷം ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ആദ്യകാലത്തു ചൈനയോട് ആഭിമുഖ്യം പുലർത്താൻ ആഗ്രഹിച്ച മുയിസു, മേയ് പത്തിനകം ദ്വീപിലുള്ള ഇന്ത്യൻ സേനാവിന്യാസം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ആദ്യ ബാച്ച് ഈ മാസമാദ്യം ഇന്ത്യയിലേക്കു തിരിച്ചെത്തി.
എന്നാൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പു വരാനിരിക്കുന്ന പശ്ചാത്തലത്തിലാണു നിലപാടു മാറ്റവുമായി മുയിസു രംഗത്തു വന്നിരിക്കുന്നത്. മാലെ ദ്വീപുമായി ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു മുയിസു പറയുന്നു . വലിയ തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും, തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് ആവശ്യം. നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറയുന്നു.
Ibrahim Mohamed Solih, former President of the Maldives, urges current President Mohamed Muizzu to engage in dialogue with neighboring countries to address the nation’s financial hurdles, highlighting the need to address debts owed to both India and China.