ഇൻസ്റ്റയിൽ മൊത്തം റാം C/o ഓഫ് ആനന്ദി തരംഗമാണ്. തിരുവനന്തപുരം ഡി .സി ബുക്സിൽ മാത്രം ഒറ്റ ദിവസംകൊണ്ട് 500 കോപ്പിയോളം വിറ്റു പോവുന്നുണ്ട്.നോവലിനെ കുറിച്ച് റീൽസ് ചെയ്യാനായി കുട്ടികൾ ചെന്നൈയിലേക്ക് വണ്ടി കയറുന്നു .റാമും ആനന്ദിയും മല്ലിയും നടന്ന വഴികളിലൂടെ നടക്കുന്നു. ഇതൊന്നും ചെറിയ കാര്യമല്ല . വായന മരിക്കുന്നു എന്ന് സാഹിത്യലോകം മുറുവിളി കൂട്ടുന്ന കാലത്താണ് ഒരു നോവൽ ഇത്രമാത്രം വായിക്കപ്പെടുന്നതെന്ന് ഓർക്കണം. അതിന്റെ കവർ പേജ് ഇത്രകണ്ട് ആൾക്കാർ അനുകരിക്കുന്നത് എന്നുമോർക്കണം.
സിനിമ പോസ്റ്ററുകൾ ഇക്കാലത്തും ഡിജിറ്റലായും, ചുമരുകളിലുമൊക്കെ ഹിറ്റായി മാറുന്ന ഇക്കാലത്തു തിരക്കഥാകൃത്തും , നോവലിസ്റ്റുമായ അഖിൽ പി ധർമരാജൻ തൻ്റെ തൂലിക ചലിപ്പിച്ച റാം C/o ഓഫ് ആനന്ദി തരംഗമാകുന്നത് അതിന്റെ ഉള്ളടക്കം കൊണ്ടും, ഒപ്പം കവർ ചിത്രത്തിന്റെ മനോഹാരിതയും, വേറിട്ട സ്റ്റൈലും കൊണ്ടാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ, വിവാഹ ബാനറുകൾ, ഫ്ളക്സുകൾ തുടങ്ങി എല്ലാം റാം C/o ഓഫ് ആനന്ദി സ്റ്റൈലിലാണ്.
ഇതുമാത്രമല്ല ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകളിൽ ഏറ്റവും മുമ്പിൽ മലയാളത്തിന്റെ ഈ നോവലാണിപ്പോൾ. ചെറുപ്പക്കാരെ വായനയിലേക്ക് കൊണ്ടു വരുന്ന ഈ നോവൽ സമയം കണ്ടെത്തി വായിച്ച് ആസ്വദിക്കുക മാത്രമല്ല, യുവത അവരുടേതായ മാധ്യമങ്ങളിൽ അതിനെക്കുറിച്ച് റീൽസോ കുറിപ്പോ ഇടുകയും ചെയ്യുന്നു.
പുസ്തകത്തിന്റെ പ്രമേയം പോലെ തന്നെ പോസിറ്റിവിറ്റി നൽകുന്ന ഒരു കവർ പേജ് ആയിരുന്നു അഖിൽ പി ധർമരാജന്റെ ലക്ഷ്യം. തൻ്റെ സുഹൃത്ത് വിഷ്ണു ഉദയനൊപ്പം ഫ്ലെക്സ് പ്രിന്റിങ് സ്ഥാപന ഉടമയായ ഹരിൻ പുന്നപ്രയുമായി ചർച്ച ചെയ്താണ് നോവലിൻെറ കവർ ഡിസൈൻ ചെയ്തത്. അതോടെ കവർ ചിത്രം വമ്പൻ ഹിറ്റുമായി. 2018 എന്ന ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തും അഖിൽ പി ധർമരാജൻ തന്നെ.
അഖിൽ പി ധർമജൻ എന്ന എഴുത്തുകാരൻ തൻ്റെ ജാലവിദ്യയിലൂടെ എഴുതിയ ഓരോ വരിയും നമ്മെ പിടിച്ചു കെട്ടി മറ്റൊരു ലോകത്തിൽ എത്തിക്കും വിധത്തിലാണ് എന്ന് റാം c/o ആനന്ദി ഒറ്റയിരിപ്പിനു വായിച്ചു തീർത്തവരുടെ കുറിപ്പുകൾ പറയുന്നു. ആ ജാലവിദ്യ തന്നെയാണ് പുസ്തകത്തിന്റെ കവർ പേജിലും നടത്തിയിരിക്കുന്നത്.
Discover the remarkable success of the Malayalam novel “Ram c/o of Anandi” by Akhil P Dharmarajan, which has become a bestseller in India and is celebrated for its captivating content and stunning cover design.