കോവർക്കിംഗ്, റിമോർട്ട് വർക്കിംഗ് തുടങ്ങിയ ഫ്ലക്സിബിൾ വർക്കിംഗ് രീതികൾ ഇന്ന് മിക്കവർക്കും സുപരിചിതമാണ്. എന്നാൽ ഇതിനെ പറ്റി ആളുകൾ കേട്ട് തുടങ്ങുന്നതിന് മുമ്പേ സ്ത്രീകൾക്ക് വേണ്ടി മാത്രമായി രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോവർക്കിംഗ്, ഇൻകുബേഷൻ കേന്ദ്രമാണ് ഡബ്ല്യുസ്ക്വയർ (WSquare). ചെന്നൈയിലെ കോഫി ഷോപ്പുകളുടെ മാർക്കറ്റിംഗിന് വേണ്ടി പ്രവർത്തിച്ചിരുന്ന വന്ദനാ രാമനാഥൻ, ജിനൽ പട്ടേൽ എന്നീ രണ്ട് സ്ത്രീകളാണ് WSquareന് പിന്നിൽ. പല കാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്ന് ഇരുവർക്കും ഇടവേള എടുക്കേണ്ടി വന്നതാണ് ഇത്തരമൊരു ആശയത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം ആദ്യമായി ജോലിയിൽ പ്രവേശിക്കേണ്ടി വരുന്ന സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് കൊണ്ടാണ് ഡബ്ല്യൂ സ്ക്വയറിൻെറ പ്രവർത്തനം. ബിസിനസ് ഫിനാൻസ് കോച്ചിംഗ്, ഡേ കെയർ തുടങ്ങി എല്ലാ സേവനങ്ങളും ഡബ്ല്യുസ്ക്വയറിൽ ലഭിക്കും. വീട്ടുജോലിയെ കുറിച്ചോ, ഓഫീസിനെ കുറിച്ച് വേവലാതിപ്പെടാതെ ഇവിടെ സ്ത്രീകൾക്ക് ജോലി ചെയ്യാം. ഗർഭിണികളായ സ്ത്രീകൾ, ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ എന്നിവർക്ക് പരിഗണന നൽകി കൊണ്ടാണ് ഡബ്ല്യുസ്ക്വയറിന്റെ പ്രവർത്തനം.
കുഞ്ഞുണ്ടായതിന് പിന്നാലെ ഐടി ജോലിയിൽ നിന്ന് 3 വർഷത്തോളം വിട്ടു നിൽക്കേണ്ടി വന്ന ആളാണ് വന്ദന. ജിനലിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. തിരിച്ച് ജോലിയിലേക്ക് വരിക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഇതാണ് ഇരുവരെയും 2017ൽ ഡബ്ല്യുസ്ക്വയറിൽ കൊണ്ട് എത്തിച്ചത്.
The story of WSquare, a pioneering incubation center in Chennai founded by Vandanaraj Ramnathan and Jinal Patel, dedicated to empowering women re-entering the workforce after a break.