സ്മാർട്ട് തുറമുഖങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്മാർട്ട് സ്റ്റാർട്ടപ്പാണ് ഡോക്കർ വിഷൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് രാജ്യത്തെ തുറമുഖങ്ങളുടെ പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ സാധ്യമാക്കുകയാണ് ഡോക്കർ വിഷൻ. കേന്ദ്രസർക്കാരിന്റെ മാരിടൈം വിഷൻ ഡോക്യുമെന്റാണ് ഈ സ്റ്റാർട്ടപ്പിന് ആരംഭം കുറിച്ചത്. എഐ (നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി സമ്പൂർണ പോർട്ട് ഓട്ടോമേഷൻ സൊലൂഷനാണ് ഡോക്കർ വിഷൻ മുന്നോട്ട് വെക്കുന്നത്.
ഡോക്കർ വിഷന്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ സാങ്കേതിക കരുത്തും പിന്തുണയുമാണ് ആതിര എം. ഡോക്കർ വിഷന്റെ കോഫൗണ്ടറും സിടിഒയും (ചീഫ് ടെക്നോളജി ഓഫീസർ) ആണ് ആതിര.
ടെർമിനൽ ഗേറ്റ് ഓട്ടോമേഷന്‍ വേണ്ടി ഡോക്കർ വിഷൻ വികസിപ്പിച്ച dOCR സംവിധാനം സമ്പൂർണ തുറമുഖ ഓട്ടോമേഷന്‍ വേണ്ടി സഹായിക്കുന്നു. 2021ൽ തുടങ്ങിയ ഡോക്കർ വിഷൻെറ എല്ലാ പ്രവർത്തനങ്ങളിലും ആതിരയുടെ കൈയെത്തിയിട്ടുണ്ട്. ഡാറ്റാ സയൻസ്, മെഷ്യൻ ലേണിംഗ് എന്നിവയിലെ ആതിരയുടെ അനുഭവ പരിചയവും അറിവും ഡോക്കർ വിഷന്റെ വളർച്ചയ്ക്ക് സഹായിച്ചു.
Docker Vision’s cutting-edge AI-powered products for port automation, including dOCR (Gate Optical Character Recognition) system, aligning with the Indian government’s Maritime Vision Document 2030 and promoting sustainability in the maritime sector.