കല്ലമ്പലം കെടിസിടിഎച്ച്എസ് സ്കൂളിലാണ് കേരളത്തിലെ ആദ്യ എഐ (നിർമിത ബുദ്ധി) ടീച്ചർ പഠിപ്പിക്കുന്നത്. കുട്ടികളുടെ എന്ത് ചോദ്യത്തിനും കൃത്യമായ മറുപടിയുമായി എല്ലാവരുടെയും പ്രിയങ്കരിയായിരിക്കുകയാണ് ഐറിസ് എന്ന എഐ ടീച്ചർ. എന്നാൽ വിദ്യാർഥികളെ പഠിപ്പിക്കേണ്ടത് റോബോട്ടാണോ? എഐ പഠിപ്പിച്ചാൽ കേരളത്തിലെ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുമോ? ഇങ്ങനെ ഒരു ചോദ്യം channeliam.com കേരളത്തിലെ പൊതു സമൂഹത്തോട് ചോദിച്ചു.



എഐ പഠിപ്പിച്ചാൽ…

എഐ ലോകത്തിന് സുപരിചിതമായിട്ട് അധിക കാലമായിട്ടില്ല. ചാറ്റ്ജിപിടിയുടെ വരവോടെയാണ് എഐ ആളുകളിലേക്ക് കൂടുതലായി എത്തുന്നത്. പക്ഷേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരും വരായ്കകളെ കുറിച്ച് കൂടുതലായി അറിയുന്നതിന് മുമ്പ് തന്നെ ലോകം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു. കേരളവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. സ്മാർട്ട് ക്ലാസ്റൂം, റോബോട്ടിക്സ് എന്നിവ കടന്ന് ക്ലാസ് റൂമുകളിൽ എഐ കടന്നു വന്നിരിക്കുകയാണ്. ഇത്തരമൊരു മാറ്റം തീർച്ചയായും കുട്ടികളെ അത്ഭുതപ്പെടുത്തും.

പക്ഷേ, കുട്ടികളെ എഐ പഠിപ്പിച്ചാൽ മതിയോ? എഐ പഠിപ്പിച്ചാൽ കുട്ടികൾ പഠിക്കുമോ? എഐ ടീച്ചർ പഠിപ്പിച്ചാൽ കുട്ടികളുടെ നിലവാരം മെച്ചപ്പെടുമോ?
 സാമൂഹിക മാധ്യമങ്ങൾ വഴി channeliam.com നടത്തിയ പോൾ 1 ലക്ഷത്തോളം പേരിലേക്കാണ് എത്തിയത്. ചോദ്യത്തിന് മറുപടിയായി സമിശ്ര പ്രതികരണമാണ് ലഭിച്ചത്.
പോളിൽ പങ്കെടുത്ത ഭൂരിപക്ഷവും എഐ ടീച്ചർ കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തും എന്ന പക്ഷക്കാരാണ്. പോളിൽ പങ്കെടുത്ത 58% പേരാണ് എഐ ടീച്ചറെ അനുകൂലിച്ച് വോട്ട് ചെയ്തത്.

സാധാരണ അധ്യാപകരെക്കാൾ കുട്ടികൾക്ക് അറിവ് പകരാൻ എഐ ടീച്ചർക്ക് സാധിക്കുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വീട്ടിലെ പ്രശ്നങ്ങൾ ക്ലാസ് മുറികളിലേക്ക് കൊണ്ടുവരുന്ന അധ്യാപകരെക്കാൾ നല്ലത് എഐ ടീച്ചർ ആണെന്ന് കമന്റ് ചെയ്തവരും ഉണ്ട്.

അതേസമയം പോളിൽ പങ്കെടുത്ത 42% പേർ എഐ ടീച്ചറെ അനുകൂലിക്കുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. സാങ്കേതിക മുന്നേറ്റം അത്യാവശ്യമാണെന്നും എന്നാൽ കുട്ടികൾ റോബോട്ടിൽ നിന്നല്ല ശരിയായ അധ്യാപകരിൽ നിന്നാണ് പഠിക്കേണ്ടത് എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്തായാലും കേരളത്തിലെ ക്ലാസ് മുറികളിൽ എഐ ടീച്ചർ എത്തി കഴിഞ്ഞു. കുട്ടികൾ എഐ ടീച്ചറിൽ നിന്ന് പഠിച്ചു തുടങ്ങുകയും ചെയ്യും. ഇനി വേണ്ടത് ഇവയെ ആപത്താകാതിരിക്കാനുള്ള നിയമസംവിധാനങ്ങൾ കൂടിയാണ്. 

The introduction of Kerala’s first AI teacher at Kallambalam KTCTHS School, sparking debate on the effectiveness of AI in education. Channeliam.com conducted a poll revealing mixed opinions on AI’s role in improving children’s quality of education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version