പത്ത് വർഷത്തിനുള്ളിൽ അതിവേഗ റോഡ് ശൃംഖല (high-speed road network) അഞ്ചിരട്ടിയായി വികസിപ്പിക്കാൻ ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനും ലോജിസ്റ്റിക്സ് ചിലവുകൾ കുറയ്ക്കുന്നതിനുമായി രാജ്യം 125 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
സാധാരണ ഹൈവേകളേക്കാൾ വേഗതയേറിയതും സുരക്ഷിതവും കാര്യക്ഷമവുമായ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന 17000 കിലോമീറ്റർ ആക്സസ് നിയന്ത്രിത റോഡുകളാണ് (access-controlled roads) രാജ്യത്ത് ഒരുങ്ങുക. വാഹനമോടിക്കുന്നവർക്ക് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന റോഡുകളാകും ഇവ. നിർദിഷ്ട ശൃംഖലയുടെ 40 ശതമാനത്തോളം ഇതിനകം നിർമാണ ഘട്ടത്തിലാണ്. 2030ന് മുമ്പ് പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശേഷിക്കുന്ന ഇടനാഴികളുടെ നിർമാണം 2028ഓടെ ആരംഭിച്ച് 2033ഓടെ പൂർത്തിയാക്കുമെന്നും ഗതാഗത വിരസന പ്രതിനിധിയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.