വന്ദേഭാരതിന്റെ രൂപത്തിൽ കേരളത്തിന് ഓണസമ്മാനം. 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ എത്തിച്ചത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിന്ന് പുറത്തിറക്കിയ ട്രെയിനുകളാണ് സംസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.  

Kerala Vande Bharat Onam Gift 2025

കഴിഞ്ഞദിവസം ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ ട്രെയിൻ ചെന്നെെ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. പാലക്കാട് വഴി മംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരതിൻറെ യാത്ര. നിലവിൽ 16 കോച്ചുകളുമായി ആലപ്പുഴ വഴി സർവീസ് നടത്തുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറുക.

മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സർവീസ് തിയതി നിശ്ചയിക്കുക. നിലവിൽ 1016 സീറ്റുകളുള്ള ട്രെയിൻ ഇതോടെ 320 സീറ്റുകൾ വർധിച്ച് 1336 സീറ്റുകളാകും. 16 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ജനുവരി 10 മുതൽ 20 കോച്ചുകളായി ഉയർത്തിയിരുന്നു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version