ഇസ്രായേലും ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായി (FTA) ചർച്ചകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ഔദ്യോഗികമായി റഫറൻസ് നിബന്ധനകളിൽ (ToR) ഒപ്പുവെച്ചതായും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പിയൂഷ് ഗോയലും ഇസ്രായേലി സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്തുമാണ് ഇതുസംബന്ധിച്ച ഉടമ്പടിയിൽ ഒപ്പുവെച്ചത്.
ചർച്ചകൾ ആരംഭിക്കുന്നതിനുള്ള തീയതികൾ ഉടൻ അന്തിമമാക്കുമെന്നും ഐടി, ടൂറിസം, വിദഗ്ധ പ്രൊഫഷണലുകളുടെ നീക്കം തുടങ്ങിയ സേവനങ്ങൾക്ക് നിർദിഷ്ട കരാർ ഉത്തേജനം നൽകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. നിർദിഷ്ട കരാർ കൂടുതൽ വിപണി പ്രവേശനം, ക്യാപിറ്റൽ ഫ്ലോ, നിക്ഷേപം, ചരക്കുകളിലും സേവനങ്ങളിലും വ്യാപാരം എന്നിവയിലേക്ക് വാതിൽ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്ടിഎയിലൂടെ ഉഭയകക്ഷി വ്യാപാരം പത്ത് മടങ്ങെങ്കിലും വർധിക്കുമെന്ന് ഇസ്രായേൽ മന്ത്രി നിർ ബർക്കത്ത് പറഞ്ഞു. ഇസ്രായേലിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒന്നാണ് ഇന്ത്യ. ഉത്പാദനക്ഷമത വർധിദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇസ്രായേലിനുണ്ട്, അത് ഇന്ത്യയുമായി പങ്കിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
India and Israel have signed the Terms of Reference (ToR) to commence Free Trade Agreement (FTA) negotiations, confirmed Union Minister Piyush Goyal. The deal aims to boost trade, IT, tourism, and investment.
