ഇൻസ്റ്റാഗ്രാമിൽ പണം വരുന്ന   താരങ്ങൾ

ചലച്ചിത്ര അഭിനയത്തിന് മാത്രമല്ല ഇൻസ്റ്റാഗ്രാമിലും കാശു വരുന്നവരാണ് ബോളിവുഡ് താരങ്ങൾ. വിപണനക്കാർ അവരുടെ പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ ഒന്നാണ് instagram.  ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കുമുള്ള ഏറ്റവും ജനപ്രിയമായ സോഷ്യൽ നെറ്റ്‌വർക്ക് കൂടിയാണിത്.

ഒരു പോസ്റ്റിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സെലിബ്രിറ്റികളാണ് ഏറ്റവും മികച്ച ചോയ്സ് .  അതുകൊണ്ടു തന്നെയാണ് വിവിധ പരസ്യ കമ്പനികൾ തങ്ങളുടെ വിപണിയിലെ  ക്ലയന്റുകൾക്കായി താരമൂല്യമുള്ള ബോളിവുഡ് താരങ്ങളെ തന്നെ തെരഞ്ഞെടുക്കുന്നതും.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങൾ ഇതാ

പ്രിയങ്ക ചോപ്ര: ബോളിവുഡിലെന്നപോലെ  പശ്ചിമേഷ്യയിലും ഏറെ ആരാധകരുള്ള  നടിയാണ് പ്രിയങ്ക ചോപ്ര. സ്‌പോൺസർ ചെയ്‌ത പോസ്റ്റിന് മൂന്ന് കോടി രൂപയാണ് നടി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്

ദീപിക പദുക്കോൺ: 78.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ദീപിക പദുക്കോൺ ഒരു പോസ്റ്റിന് 1.5 കോടി മുതൽ 2 കോടി വരെ ഈടാക്കാറുണ്ട്.

ശ്രദ്ധ കപൂർ:   യുവാക്കൾക്കിടയിൽ വലിയ ആരാധകരുണ്ട് ശ്രദ്ധക്ക് , കൂടാതെ ഒരു പോസ്റ്റിന് 1.18 കോടി രൂപ  അവർ ഈടാക്കുന്നതായാണ് റിപ്പോർട്ട് .

അക്ഷയ് കുമാർ:  ഇൻസ്റ്റാഗ്രാമിൽ 68 മില്യൺ ഫോളോവേഴ്‌സ് അക്ഷയ് കുമാറിനെ  പിന്തുടരുന്നു, അദ്ദേഹത്തിൻ്റെ  പോസ്റ്റുകൾക്ക് ഒരു കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്.  

കരീന കപൂർ : കരീനയുടെ ഇൻസ്റാഗ്രാമിലെ ഒരു പോസ്റ്റിന് 1 കോടി മുതൽ 1 കോടി 25 ലക്ഷം രൂപ  വരെ ഈടാക്കുന്നതായി റിപ്പോർട്ട്

ഷാരൂഖ് ഖാൻ: കിംഗ് ഖാന് ഇൻസ്റ്റാഗ്രാമിൽ 46.6 ദശലക്ഷം ഫോളോവേഴ്‌സുണ്ട്, കൂടാതെ സ്‌പോൺസർ ചെയ്‌ത ഒരു പോസ്റ്റിന് അദ്ദേഹം 1.02 കോടി രൂപ മാത്രമാണ്  ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

അനുഷ്‌ക ശർമ്മ: ഇൻസ്റ്റാഗ്രാമിൽ 67.3 ദശലക്ഷം ഫോളോവേഴ്‌സുള്ള അനുഷ്‌ക   ഒരു പ്രൊമോഷൻ പോസ്റ്റിനായി 95 ലക്ഷം രൂപ ഈടാക്കുന്നു.

Explore how Bollywood stars like Priyanka Chopra, Kareena Kapoor Khan, Deepika Padukone, Shraddha Kapoor, Akshay Kumar, and Shah Rukh Khan earn substantial incomes through Instagram endorsements, solidifying their status as global icons in the Indian film industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version