80 വർഷമെങ്കിലും പഴക്കമുള്ള റബർ ഫാക്ടറി പൊളിക്കുക പോലും ചെയ്യാതെ പണിത മിനി ഹോം, ഇത്തരമൊരു ട്രാൻസ്ഫോമേറ്റീവ് നിർമാണത്തിന് ദീപ്തി പിള്ളയ്ക്ക് വേണ്ടി വന്നത് 2 മാസമാണ്.
കസ്റ്റമറിന്റെ ആവശ്യങ്ങൾ എന്താണോ, അത് മനസിലാക്കി സേവനം നൽകുക, ആർക്കിടെക്ച്ചർ മേഖലയിൽ ദീപ്തി പിള്ള മറ്റുള്ളവർക്ക് നൽകുന്ന പ്രാഥമിക പാഠമാണ് ഇത്. ആർക്കിടെക്ചർ, ഇന്റീരിയർ, നിർമാണ മേഖലയിൽ പ്രശസ്തമായ ഡെഗാസി ആർക്കിടെക്ച്ചർ (DEGASI Architecture) പ്രവർത്തിക്കുന്നതും ഇത് തിരിച്ചറിഞ്ഞ് കൊണ്ടാണ്.
വലിയ വലിയ പ്രോജക്ടുകളെക്കാൾ ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഉയർന്ന ഗുണനിലവാരത്തിലുള്ള പ്രൊഡക്ടുകൾ നൽകാനാണ് ദീപ്തി DEGASI Architectureലൂടെ ശ്രമിക്കുന്നത്.
മുംബൈയിൽ ജനിച്ച് വളർന്ന ദീപ്തി പിള്ള ആർക്കിടെക്ചറിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുമ്പ് മറ്റു വിഭിന്ന മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ് ദീപ്തി. നവി മുംബൈയിലെ ഖാർഗർ ഭാരതീയ വിദ്യാ പീഠ് കോളേജ് ഓഫ് ആർക്കിടെക്ചറിൽ നിന്ന് ബിആർക്ക് കരസ്ഥമാക്കിയ വിദ്യ കേരളത്തിൽ മേഖലയിലെ പ്രശസ്തമായ സ്ഥാപനത്തിൽ കുറച്ച് കാലം ജോലി ചെയ്തു. ഇതിനിടയിൽ ടെലിവിഷൻ അവതാരകയായും തിളങ്ങി.
Discover DEGASI®, an architectural firm led by visionary Architect Deepti Pillai, renowned for its innovative designs and personalized services. Winner of the National Award and recognized for excellence, DEGASI® continues to push boundaries in the industry.