ടുലിപ് പൂക്കളെ കാണാൻ കാശ്മീരിലെത്തണം

അതിമനോഹരമായ ഒരു മഞ്ഞുകാലത്തിന് ശേഷം വസന്തകാലത്ത് സഞ്ചാരികളെ വരവേൽക്കുവാൻ ഒരുങ്ങുകയാണ് കശ്മീരിലെ താഴ്വാരങ്ങൾ.  കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി നിൽക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം.17 ലക്ഷം ടുലിപ് പൂക്കൾ വിരിയുന്ന ശ്രീനഗറിലെ  ടുലിപ് തോട്ടം ശനിയാഴ്ച സഞ്ചാരികൾക്കായി തുറക്കും.

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പൂന്തോട്ടമാണ് ദാൽ തടാകത്തിന് ഏറെ അകലെയല്ലാത്ത ഈ പൂന്തോട്ടം. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകൾ ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടത്. 2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓർമയ്ക്കായി ടുലിപ് തോട്ടം നിർമിച്ചത്.
 
തോട്ടം തുറന്നു നൽകിയ ആദ്യകാലത്തു ഇവിടെ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദർശകർ കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവർഷം 3.65 ലക്ഷം പേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് എല്ലാ വർഷവും ടുലിപ് പൂക്കുന്ന വേളയിൽ അരങ്ങേറുന്ന  ടുലിപ് ഫെസ്റ്റിവൽ കാണാനായി എത്തുക. കശ്മീരിന്റെ സമ്ബന്നമായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങൾ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.

ടുലിപ് പൂക്കൾ അധികകാലം നിൽക്കാറില്ല. പൂക്കൾ കൊഴിയുന്നതോടെ  കാശ്മീർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ടുലിപ് കിഴങ്ങുകൾ ശേഖരിച്ചു അടുത്ത സീസണിന് വേണ്ടി ശാസ്ത്രീയമായി സംരക്ഷിക്കും. ഡിസംബറിൽ മഞ്ഞു കാലമാകുന്നതോടെ  ജീവനക്കാർ വീണ്ടും ടുലിപ് കിഴങ്ങുകൾ നടുന്ന കാലമാകും. അതോടെ വസന്തത്തിന്റെ  സീസണിൽ കൃത്യ സമയത്തു തന്നെ ടുലിപ് ചെടികൾ വളർന്നു അതിമനോഹരമായി പൂത്തു തുടങ്ങും.പൂക്കളുള്ള സമയത്ത് മാത്രമേ ഗാർഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. പൂക്കൾ അവസാനിക്കുന്ന ഏപ്രിൽ അവസാനത്തോടെ ഗാർഡൻ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതൽ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.

The beauty of Kashmir’s largest tulip garden, ready to welcome tourists with 17 lakh blooming tulip flowers. Learn about the history, attractions, and visitor information for the Indira Gandhi Tulip Garden.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version