ലോകത്തെ ഏറ്റവും സെൻസിബിൾ ആയ വ്യക്തികൾ കേരളീയരാണ്. ഏതു പുതിയ കാര്യത്തെയും പ്രായോഗിക ബുദ്ധിയോടെ നോക്കികാണുന്നവരാണ് കേരളീയർ. പക്ഷെ ആ കഴിവ് കേരളത്തിലുള്ളവർ മാത്രം തിരിച്ചറിയുന്നില്ല, കേരളത്തിനുള്ളിൽ പ്രയോഗിക്കപ്പെടുന്നില്ല എന്നിടത്താണ് നമ്മുടെ പോരായ്മയെന്ന് സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര.
ചാനൽ അയാമുമായി നടത്തിയ സംഭാഷഷണത്തിന്റെ പൂർണ്ണരൂപം അറിയാൻ വീഡിയോ കാണുക.
നമ്മളെ എവിടെ കൊണ്ട് എത്തിക്കണം എന്ന സമാന അറിവ് കേരളത്തിലെ ഓട്ടോ ഡ്രൈവർമാർക്കുണ്ട്. അത്ര പ്രായോഗിക ബുദ്ധി ലോകത്തെവിടെയും കാണില്ല, ഒരു ശരാശരി അമേരിക്കകാരനിൽ പോലും അത്കാണാറില്ല. എന്നിട്ടും ദുഖത്തോടെ പറയേണ്ടി വരുന്നത് കേരള സമൂഹം അർഹിക്കുന്ന നിലവാക്കാരത്തിലല്ല ഇന്നും ജീവിക്കുന്നത് എന്നാണ്. അതാണിവിടത്തെ അടിസ്ഥാനപരമായ കുഴപ്പവും. ഈ മലയാളി ഇന്ത്യ വിറ്റു അമേരിക്കയിലോ യൂറോപ്പിലോ ചെന്നാൽ അവിടെ ഇതിലും മികച്ച നിലവാരത്തിലാകും ജീവിക്കുക. കേരളത്തിലുളളവർക്ക് ഇവിടെ ഇതിൽ ഏറെ കൂടുതൽ നിലവാരത്തിന് അർഹതയുണ്ട്. ആരെയും അനുസരിക്കരുത് എന്ന നിർബന്ധ ബുദ്ധിയോടെ ഉള്ളതാണ് മലയാളിയുടെ ജീവിതം എന്ന് സന്തോഷ് ജോർജ് കുളങ്ങര ഉദാഹരണ സഹിതമം ചൂണ്ടിക്കാട്ടുന്നു. ആരെയെങ്കിലും അനുസരിക്കുക എന്നത് കേരളത്തിനകത്തു ചെയ്യാൻ പാടില്ലാത്ത ഒരു അബദ്ധം എന്നാണ് ഇന്നും മലയാളിയുടെ തോന്നൽ. നാട്ടിലെ സിസ്റ്റത്തെ, ലീഡറെ അംഗീകരിക്കാൻ ഇത് പോലെ തയ്യാറല്ലാത്ത മറ്റൊരു സമൂഹത്തെ കണ്ടിട്ടില്ല. അവർക്കു എന്ത് കണ്ടാലും അതിനെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കണം. ഒരു ലീഡറെ അംഗീകരിക്കാൻ സമൂഹം തയാറല്ല. ലീഡർഷിപ്പിനെ അംഗീകരിക്കുകയോ, പുതിയ ആശയങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കാനോയുള്ള മനസ് നമുക്കില്ല. നമ്മൾ കേൾക്കുന്ന പടി ആ ആശയങ്ങൾക്ക് ഭാവിയിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ പറ്റി അന്വേഷിച്ചുകൂടെയിരിക്കും. അത് കേരളത്തിന് അപകടമാണെന്ന് സ്ഥാപിച്ചെടുക്കും. ഗവണ്മെന്റ് ഒരു ആശയം കൊണ്ട് വന്നാൽ നമ്മൾ അതിനെ മുമ്പും പിമ്പും നോക്കാതെ എതിർത്തുകൊണ്ടേയിരിക്കും. അങ്ങനെ ഒടുവിൽ അത് ഒരിക്കലും നടക്കാത്ത പദ്ധതിയായി മാറും. നമ്മുടെ നല്ലതിന് വേണ്ടിയുള്ളതിനു പ്രാധാന്യം നൽകണം എന്ന് തിരിച്ചറിയാൻ കൂടി മലയാളികൾ മനസ് കാട്ടിയാൽ നാം വലിയ ഉയരങ്ങളിലേക്കെത്തും എന്ന് സന്തോഷ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സംരംഭങ്ങൾക്ക് ഒരുപഞ്ഞവുമില്ലാത്ത നാടാണ് കേരളമെന്നു സന്തോഷ് എടുത്തു പറയുന്നു.കൃഷി തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ സംരംഭക ആശയം, ആയിരക്കണക്കിന് ഏക്കർ സ്ഥലമാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ചതുപ്പായി കിടക്കുന്നത്. എന്ത് കൊണ്ട് ഒരു സംരംഭകന് അവ എറ്റെടുത്തു ഒരു കാർഷിക സംരംഭം ശാസ്ത്രീയമായി ചെയ്ത് കൂടാ. ഒറ്റക്കും, കൂട്ടായും ഒക്കെയുള്ള സംരംഭങ്ങൾക്കിന്ന് സാദ്ധ്യതകൾ ഏറെയാണ്. വ്യത്യസ്തമായ, വിപുലമായ ആശയങ്ങളുമായി വന്നാൽ കാർഷിക മേഖലയിൽ ഇന്നും അനന്തമായ സംരംഭക സാധ്യതകളുണ്ട്. ഐടി, ടെക്നോളജി മേഖലയിൽ മാത്രമല്ല സംരംഭകർ ഇറങ്ങേണ്ടത്, കൃഷിയും ഒരു സംരംഭമാണ്. ഭക്ഷണം കൊടുക്കുന്ന സംരംഭകനെ കേരളവും, ലോകവും ആദരവോടെ കാണുന്ന ഒരു കാലം അധികം താമസിയാതെയുണ്ടാകും.
ഓരോ ദിവസവും കേരളത്തിൽ പെയ്തു വീഴുന്നത് ലിറ്റർ കണക്കിന് മഴ വെള്ളമാണ്. വെള്ളത്തിന് പകരം മറ്റൊന്നുമില്ല. ആ വെള്ളം അറബിക്കടലിലേക്ക് കലക്കിക്കളയാതെ ശേഖരിച്ച് പ്രോസസ്സ് ചെയ്തു ശുദ്ധീകരിച്ചു വിദേശങ്ങളിൽ വിൽക്കുന്ന ഒരു അവസ്ഥ യെ പറ്റി കേരളം ചിന്തിക്കണം. ഗൾഫിലെ വെള്ളത്തിന്റെ ആവശ്യം പറയാതെ അറിയാവുന്ന ഒന്നാണ് .കേരളത്തിലെ ഒരു മിച്ച വിഭവമാണ് വെള്ളം. മഴവെള്ളം ശേഖരിക്കാനുള്ള ടെക്നോളജി കണ്ടെത്തിയാൽ മതി. മഴവെള്ളത്തെ പ്രോഡക്റ്റ് ആകുക എന്നതാകണം മറ്റൊരു സംരംഭക ആശയം.
പരമ്പരാഗത വിദ്യാഭ്യാസ രീതികളല്ല കേരളത്തിന് വേണ്ടത്. ജോലിയെടുക്കാൻ പ്രാപ്തരായ കഴിവുള്ളവരെയാണ് കലാലയങ്ങൾ പുറത്തു വിടേണ്ടത്. അതാണ് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമെന്നും, വിദ്യാഭ്യാസ സെർട്ടിഫിക്കറ്റുകളുടെ മേന്മയൊന്നും ജോലിക്ക് മുന്നിൽ പ്രസക്തമല്ലെന്നും സന്തോഷ് ജോർജ് കുളങ്ങര ഓർമിപ്പിക്കുന്നു.
ചാനൽ അയാമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ്ജ് കുളങ്ങര
Santhosh George Kulangara’s insights on Kerala’s potential for entrepreneurship, education, and utilizing its abundant resources like rainwater. Discover how practical intelligence among Keralites can be harnessed for economic growth and societal development.