Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിഴിഞ്ഞത്ത് 16,000 കോടി ഇറക്കാൻ അദാനി
News Update

വിഴിഞ്ഞത്ത് 16,000 കോടി ഇറക്കാൻ അദാനി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിൽ 16,000 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കാൻ വിഴിഞ്ഞം പോർട്ട്സ്. തുറമുഖത്തും തിരുവനന്തപുരം വിമാനത്താവളത്തിലും കൂടി ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. തുറമുഖം 2028 -ല്‍ പൂര്‍ണ്ണശേഷി എത്തുന്നതോടെ വര്‍ഷം തോറും 55 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
News DeskBy News Desk30 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിൽ  ആകെ 16,000 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാകും. നേരത്തേ മാസ്റ്റർ പ്ലാൻ പ്രകാരം 9,700 കോടി രൂപയുടെ വികസനമാണു നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചാത്തല സൗകര്യ വികസനവും, ഇന്ധനം നിറക്കൽ ടെർമിനലുകളും അടക്കം  ആകെ 16,000 കോടി രൂപയുടെ നിക്ഷേപം രണ്ടാം ഘട്ടത്തിൽ നടത്തുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖത്തും തിരുവനന്തപുരം വിമാനത്താവളത്തിലും കൂടി ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. തുറമുഖം 2028 -ല്‍ പൂര്‍ണ്ണശേഷി എത്തുന്നതോടെ വര്‍ഷം തോറും 55 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാണ്  സംസ്ഥാനം ലക്ഷ്യമിടുന്നത് .

Vizhinjam International Port

തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ ഒരുമിപ്പിച്ചാണ് നീക്കം. ഇതിനായി അദാനി പോര്‍ട്ട്‌സുമായി ചേര്‍ന്ന് സര്‍ക്കാര്‍ കരാറില്‍ ഭേദഗതിയും വരുത്തിയിരുന്നു .  നിര്‍മ്മാണം പൂര്‍ത്തീയാകുന്നതോടെ നിലവില്‍ 800 മീറ്റര്‍ ബെര്‍ത്തുള്ള വിഴിഞ്ഞം തുറമുഖം 2000 മീറ്ററായി വര്‍ധിക്കും. അതായത് ഏകദേശം  4 കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കും.

ഒരേസമയം 5 മദര്‍ഷിപ്പുകള്‍ വരെ ഡോക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു നിർമാണ ലക്‌ഷ്യം. നിലവില്‍ ഇവിടെ 2 കപ്പലുകൾക്കാണ് ഒരേ സമയം  നങ്കുരം ഇടാന്‍ കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രൈറ്റ്  ബെര്‍ത്തുള്ള തുറമുഖങ്ങളില്‍ ഒന്ന് എന്ന നിലയിലേയ്ക്കാണ് വിഴിഞ്ഞം മാറുക. ഏകദേശം 1 ലക്ഷം കണ്ടെയ്‌നര്‍ സ്‌റ്റോര്‍ ചെയ്യാവുന്ന തരത്തിലേയ്ക്ക് വിഴിഞ്ഞെത്ത ഉയര്‍ത്തുന്നതാണ് വികസന പദ്ധതികള്‍.   ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം എന്ന നിലയിലായിരുന്നു ഇതുവരെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം. പുതിയ ഘട്ടം പൂര്‍ത്തിയാകുന്നതോടെ റോഡ് മാര്‍ഗം വഴിയുള്ള ചരക്കുനീക്കവും സാധ്യമാകും. ഇത് തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനു വഴിവയ്ക്കും.

2025 മെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയത്.  ഇതുവരെ 700 കപ്പലുകള്‍ ഇവിടെ വന്നുപോയി. 15 ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ തുറമുഖം വഴി കൈകാര്യം ചെയ്തു.

തുറമുഖത്തിന്റെ വികസനം കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വളരെ പ്രധാനമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കുന്നത്. നിലവില്‍ ഒരു വര്‍ഷം കൊണ്ട് 106 കോടിക്കു മേല്‍ നികുതി വരുമാനമാണ് വിഴിഞ്ഞം തുറമുഖം വഴി സര്‍ക്കാരിനുണ്ടായതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തെക്ക് കിഴക്കൻ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേയ്ക്കും, തിരിച്ചുമുള്ള യാത്രയിൽ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രമായും വിഴിഞ്ഞം പ്രവര്‍ത്തിക്കും. ഇത്തരം സൗകര്യമുള്ള ലോകത്തെ വളരെ ചുരുക്കം തുറമുഖങ്ങളില്‍ ഒന്നാകും വിഴിഞ്ഞം. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ പുതിയ തലമുറ കപ്പലുകൾ ഇന്ധനം പ്രകൃതി വാതകത്തിലേക്കു മാറുന്നതു മുതലെടുക്കാൻ ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് ദക്ഷിണേഷ്യയിലെ ആദ്യ എൽഎൻജി ബങ്കറിങ് സംവിധാനം വരും.
 ഇതുവഴി സംസ്ഥാനത്തിനും, രാജ്യത്തിനും ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടം വളരെ വലുതാകും.  

 നിലവിലെ ബെർത്തിന്റെ നീളം 2 കിലോമീറ്ററായും പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായും വർധിപ്പിക്കുന്നതിനു പുറമേ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്രെയിനുകൾ, ക്രൂസ് ടെർമിനൽ തുടങ്ങിയവ വരും.

 കണ്ടെയ്നർ കപ്പലുകൾ ഒഴികെ ക്രൂസ് കപ്പലുകൾ, നേവി കപ്പലുകൾ തുടങ്ങി എല്ലാ കപ്പലുകളും അടുപ്പിക്കാൻ നിലവിലെ പുലിമുട്ടിൽ രണ്ടു ഭാഗത്തായി 600 മീറ്റർ, 620 മീറ്റർ വീതം നീളത്തിൽ മൾട്ടി പർപ്പസ് ബെ‍ർത്തുകൾ  ഒരു വർഷത്തിനുള്ളിൽ  നിർമിക്കും.
സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഹോട്ടലും ഷോപ്പിങ് സെന്ററും ഉൾപ്പെടുന്ന ക്രൂസ് വില്ലേജും നിർമിക്കും.

Vizhinjam Port enters Phase 2 with a ₹16,000 Cr investment by Adani Ports. Features include 5-ship docking capacity, South Asia’s first LNG bunkering, and a cruise terminal.

Adani Ports banner Cruise Terminal Kerala Karan Adani LNG Bunkering Terminal Thiruvananthapuram Development Transshipment hub India Vizhinjam International Port Vizhinjam port expansion Vizhinjam Port investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil