പശ്ചിമ ബംഗാളിലെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വൻ കരുത്ത് പകർന്നു കൊണ്ട് ഐ.എച്ച്.സി.എല്ലും അംബുജ നിയോട്ടയും പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. കൊൽക്കത്തയിലും സിലിഗുരിയിലുമായി ‘അൾട്ടെയർ ഹൗസ് – ഐ.എച്ച്.സി.എൽ സെലക്ഷൻസ്’ (AltAir House – IHCL SeleQtions) ഹോട്ടലുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ തുടർച്ചയായി ബംഗാളിലെ കൊൽക്കത്ത, റായ്ചക്, ദിഘ, സിലിഗുരി, ലതാഗുരി, കലിംപോങ്, ഡാർജിലിംഗ് എന്നീ ഏഴ് പ്രധാന കേന്ദ്രങ്ങളിലായി 2,700 കോടി രൂപയുടെ നിക്ഷേപമാണ് അംബുജ നിയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഹോട്ടൽ പദ്ധതികൾക്ക് പുറമേ, ഡാർജിലിംഗിലെ പ്രശസ്തമായ ‘താജ് ചിയ കുടീർ റിസോർട്ട് & സ്പാ’ (Taj Chia Kutir Resort & Spa) വികസിപ്പിക്കുന്നതിനായി 100 കോടി രൂപയുടെ നിക്ഷേപവും ഇതിൽ ഉൾപ്പെടുന്നു. ഇത് വഴി 28 പുതിയ മുറികളും 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിരുന്നുകേന്ദ്രങ്ങളും അധികമായി നിലവിൽ വരും. ബംഗാളിലെ നഗരപ്രദേശങ്ങൾ, നദീതീരങ്ങൾ, തേയിലത്തോട്ടങ്ങൾ, വനങ്ങൾ, ഹിമാലയൻ മേഖലകൾ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
Ambuja Neotia and IHCL announce a ₹2,700 crore investment in West Bengal to open AltAir House SeleQtions hotels and expand tourism across 7 locations.
