തമിഴ്നാട്ടിലെ വി.ഒ. ചിദംബരനാർ തുറമുഖത്തുള്ള ദക്ഷിൺ ഭാരത് ഗേറ്റ്വേ ടെർമിനലിൽ (DBGT) വിയറ്റ്നാമിൽ നിന്നുള്ള ‘എം.വി ഹൈആൻ ആൽഫ’ എന്ന പ്രധാന ലൈനർ കണ്ടെയ്നർ കപ്പൽ ആദ്യ സർവീസ് നടത്തി. പുതിയ ചെന്നൈ-വിയറ്റ്നാം (CVI) സർവീസ് ആരംഭിച്ചതോടെ വിയറ്റ്നാമിലെ പ്രധാന തുറമുഖങ്ങളിലേക്ക് തൂത്തുക്കുടിയിൽ നിന്ന് നേരിട്ട് ചരക്കുകൾ എത്തിക്കാൻ സാധിക്കും. തൂത്തുക്കുടിയിൽ നിന്ന് പുറപ്പെടുന്ന കപ്പലുകൾ ഏഴ് ദിവസം കൊണ്ട് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലും പത്ത് ദിവസം കൊണ്ട് ഹൈ ഫോങ്ങിലും എത്തിച്ചേരും.

നേരിട്ടുള്ള ഈ കപ്പൽ പാത ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള കയറ്റുമതി-ഇറക്കുമതി (EXIM) വ്യാപാരത്തിന് വലിയ ഉണർവ് നൽകും. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിന് (Vinfast) ആവശ്യമായ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 823 ടി.ഇ.യു കണ്ടെയ്നറുകളാണ് ആദ്യ സർവീസിൽ കപ്പൽ കൈകാര്യം ചെയ്തത്. റൈസ്, അസംസ്കൃത കശുവണ്ടി, സമുദ്രവിഭവങ്ങൾ, തുണിത്തരങ്ങൾ, കെമിക്കലുകൾ, കയർ ഉൽപ്പന്നങ്ങൾ എന്നിവ വിയറ്റ്നാം, മലേഷ്യ അടക്കമുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് നേരിട്ട് എത്തിക്കാൻ പ്രദേശത്തെ വ്യാപാരികൾക്ക് ഇനി എളുപ്പമാകും.
V.O. Chidambaranar Port in Tuticorin welcomes container vessel MV Haian Alfa, launching a direct shipping link to Vietnam to boost bilateral trade and reduce transit times.
