മരുഭൂമിയില്‍ ആടുജീവിതം നയിച്ച നജീബിന്‍റെ കഥയെ ഒരു ചലച്ചിത്ര കാവ്യമാക്കി മാറ്റാന്‍ നീണ്ട  16 വർഷമെടുത്തു സംവിധായകന്‍ ബ്ലെസിക്ക്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ആടുജീവിതം രണ്ട് ദിവസം കൊണ്ട് നേടിയത്    മുപ്പതു കോടിരൂപ.ലോകമെമ്പാടും റിലീസ്  ചെയ്ത 1724 സ്‌ക്രീനിനുകളിൽ നിന്നായി 16.7 കോടി രൂപയായിരുന്നു  ആദ്യ ദിനത്തിലെ  റെക്കോർഡ് വരുമാനം.

 ആടുജീവിതം  റിലീസ് ദിനത്തില്‍   കേരളത്തിൽ നിന്നും വാരിയത് 5.85 കോടി രൂപയാണ്. നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ മാത്രം രണ്ടു ലക്ഷം ഡോളറാണ്.

സിനിമയുടെ ഗ്രോസ് കലക്‌ഷൻ ആദ്യവാരം 60 കോടി പിന്നിട്ടേക്കുമെന്നാണ് സൂചനകൾ.  പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായി ആടുജീവിതം മാറും.

ആടുജീവിതം ഇന്ത്യയില്‍ രണ്ടു ദിവസം കൊണ്ട്  7.25 കോടിയാണ് നേടിയത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു.  ഇതില്‍  5.85  കോടി നേടിയ മലയാളം റിലീസിങ് തന്നെയാണ് മുന്നില്‍. കന്നഡ 1.20  കോടി, തമിഴ് 1 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി,  എന്നിങ്ങനെയാണ് രണ്ടു ദിവസത്തെ  അന്യ സംസ്ഥാന കളക്ഷനുകൾ.  

ഇതോടെ ഓപ്പണിംഗ് ദിവസം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആടുജീവിതം മാറി.  മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ കേരള ബോക്സ് ഓഫീസില്‍ 5.85 കോടി റെക്കോഡാണ് ആടുജീവിതം തിരുത്തിയത്.   3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‍സാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.

 മലയാളത്തില്‍ 57.79 ശതമാനം ആയിരുന്നു ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ തീയറ്റര്‍ ഒക്യുപെന്‍സി.  4.14% കന്നഡയിലും, തമിഴില്‍ 17.84% , തെലുങ്കില്‍ 14.46%, ഹിന്ദിയില്‍ 4.14% ആയിരുന്നു ചിത്രത്തിന്‍റെ ഒക്യുപെന്‍സി.

ബെന്ന്യാമിന്റെ മലയാളത്തിലെ ഏറ്റവും ജനപ്രിയമായ നോവലിന്‍റെ ചലച്ചിത്ര ആവിഷ്കാരമാണ് ആടുജീവിതം.  

ചിത്രത്തിന്റെ മേക്കിങ് വച്ച് നോക്കുമ്പോൾ ഇപ്പോളത്തെ ബോക്സ് ഓഫീസ് കളക്‌ഷനേക്കാൾ മൂല്യമുണ്ട് സാങ്കേതിക തികവിലും, അഭിനയ മൂഹൂര്‍ത്തങ്ങളിലും ക്യാന്‍വാസിലും എല്ലാം  കൈയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിലെ വിവിധ ഘടകങ്ങൾക്ക്.
എത്രയോ കാലം ശരീരികമായ വലിയ പ്രയത്നം എടുത്താണ് പൃഥ്വിരാജ് നജീബായി മാറിയത്.  ഒപ്പം നജീബിന്‍റെ ദുരിതങ്ങളെ, ജീവിതപോരാട്ടത്തെ, അതിജീവനത്തെ എല്ലാം പ്രേക്ഷകനോട് ചേര്‍ത്തുവയ്ക്കുന്ന ഒരു ഗംഭീര തിരക്കഥ തന്നെയാണ് ബെന്യാമന്‍റെ കഥയ്ക്ക് ബ്ലെസി ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ മറ്റു കഥാപാത്രങ്ങള്‍ക്കും അതിന്‍റെതായ പ്രധാന്യം ബ്ലെസിയുടെ തിരക്കഥയിലുണ്ട് .  

സാങ്കേതികമായി മലയാളത്തിലെ സമീപകാല ചിത്രങ്ങളില്‍ ടോപ്പ് നോച്ച് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് ആടുജീവിതം.  ഇത്രയും ഗംഭീരമായി ഒരു മരുഭൂമി കാഴ്ച സമീപകാല ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം. അസാധ്യമായ ഒരു വര്‍ക്കാണ് കെ എസ് സുനില്‍ എന്ന ക്യാമറമാന്‍ ആടുജീവിതത്തില്‍ ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ മലയാളത്തിലേക്ക് വീണ്ടും ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ എആര്‍ റഹ്മാന്‍റെ മ്യൂസിക്കൽ മാജിക്കും ചിത്രത്തോടൊപ്പമുണ്ട്. . റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗ്, വിഎഫ്എക്സ്, രഞ്ജിത്ത് അമ്പാടിയുടെ മേയ്ക്കപ്പ്. ഇങ്ങനെ എല്ലാ മേഖലയിലും സവിശേഷതകൾ നിറച്ചു ചിത്രം  ബോക്സ് ഓഫീസിൽ ഹിറ്റാക്കാനുള്ള ബ്ലെസ്സിയുടെ നീണ്ട 16 വർഷത്തെ പ്രയത്നമാണിപ്പോൾ ബോക്സ് ഓഫീസിൽ നിറഞ്ഞോടുന്നത്.

the staggering box office success of Aadujeevitham, the cinematic masterpiece by director Blessy, which grossed 30 crore rupees in just two days, marking the biggest opening in Prithviraj’s career.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version