മഗധീര’ എന്ന തെലുങ്ക്  ചിത്രത്തിലൂടെ ജനപ്രിയ നായകനായ രാം ചരൺ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. തൻ്റെ വരാനിരിക്കുന്ന ഒരു ചിത്രത്തിലെ അഭിനയത്തിന് രാം ചരൺ 100 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തു വന്നത്. ‘RRR’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി 45 കോടി രൂപയാണ് രാം ചരൺ പ്രതിഫലമായി  വാങ്ങിയത്.

17 വർഷത്തിലേറെയായി തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൻ്റെ ഭാഗമാണ്  പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മകനായ രാം ചരൺ.
2022-ൽ എസ്എസ് രാജമൗലിയുടെ ‘RRR’  രാം ചരണിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറി.  അത് എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായും റാങ്ക് ചെയ്തിരുന്നു.

1370 കോടി രൂപയാണ് രാം ചരണിൻ്റെ ആസ്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ്, സിനിമാ നിർമ്മാണം എന്നിവയിൽ നിക്ഷേപവുമുണ്ട്.  ഹൈദരാബാദിലെ 30 കോടി രൂപക്കു മേൽ മതിക്കുന്ന  ആഡംബര വില്ലയിലാണ് റാം ചരണിന്റെ താമസം.  രാം ചരണിന് മുംബൈയിൽ ഒരു ബംഗ്ലാവുമുണ്ട്.

ആസ്റ്റൺ മാർട്ടിൻ, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ്, റേഞ്ച് റോവർ വോഗ് എന്നിവയുൾപ്പെടെ കോടികൾ  വിലമതിക്കുന്ന കാറുകളും സ്വന്തമാക്കിയിട്ടുണ്ട്.

അപ്പോളോ ഹോസ്പിറ്റൽസിൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകൾ ഉപാസന കാമിനേനിയാണ് രാം ചരണിന്റെ ഭാര്യ.

 Ram Charan’s staggering fee hike, with the actor purportedly commanding a jaw-dropping Rs 100 crore for his forthcoming projects. This astronomical leap from his previous fee of Rs 15 crore underscores his irrefutable star power and box office prowess.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version