25 ലക്ഷത്തോളം ആടുകൾ സൗദിയിലുണ്ട്. വലിയ പ്രോഫിറ്റുള്ളത് കൊണ്ടാണോ ആട് വളർത്തൽ ബിസിനസ്സിന് സൗദി സർക്കാരും പിന്തുണ നൽകുന്നത്? പാല്, മാംസം, തോല് തുടങ്ങി വിവിധ പ്രൊഡക്റ്റുകൾ സൗദിയിലെ ആട് വളർത്തൽ സംരംഭകർക്ക് നൽകുന്നത് ലാഭമോ നഷ്ടമോ?
ആട്ജീവിതത്തിൽ നജീബ് ജീവിച്ച നരകതുല്യമായ അവസ്ഥയാണോ സൗദി അറേബ്യയിലെ ആട് വളർത്തൽ കേന്ദ്രങ്ങളിലെല്ലാം? മരുഭൂമിയുടെ വന്യമായ വരണ്ട ചുറ്റുപാടിൽ മനസ്സും ശരീരവും പീഡിപ്പിക്കപ്പെട്ട നജീബുമാരാണോ അവിടുത്തെ അട്ടിടയന്മാർ? അടിമതുല്യമായ ജീവിതമാണോ അവരെല്ലാം നയിക്കുന്നത്? അസംഘിടതവും മനുഷ്യപ്പറ്റില്ലാത്ത നിയമവ്യവസ്ഥയിലുമാണോ അവിടുത്തെ മൃഗവളർത്തൽ സംരംഭങ്ങളെല്ലാം? ബെന്യാമിൻ വരച്ചിട്ട കാലാതിവർത്തിയായ ആട് ജീവിതം എന്ന യാഥാർത്ഥ്യവും, പൃഥ്വിരാജ് അഭ്രപാളിയിലവതരിപ്പിച്ച നജീബിന്റെ വേദനയും ഒറ്റപ്പെട്ടതാവില്ല, എന്നുമാത്രമല്ല, ഇപ്പോഴുമുണ്ടാവാം. സൗദിയിൽ മാത്രമല്ല, ലോകത്ത് പലയിടത്തും.
എന്നാൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ആ നോവലിന്റെ കഥാ തനിമയെക്കുറിച്ചല്ല, സൗദിയിലെ ആട് സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. മാത്രമല്ല, സൗദിയുടെ കിരീടാവകാശി Mohammed bin Salman Al Saud എല്ലാ മേഖലയിലും കൊണ്ട് വരുന്ന പ്രൊഫഷണലിസം ആ രാജ്യത്തെ ആട് വ്യവസായത്തിന് തുറന്നിടുന്ന സാധ്യതയെക്കുറിച്ചുമാണ്.
സൗദിയിൽ ആട് വളർത്തൽ സംരംഭം തുടങ്ങുന്നവർക്കായി അതിന്റെ SWOT അനാലിസിസ് ആദ്യമേ പറയാം.
STRENGTH-സൗദിയുടെ ഭക്ഷണ സംസ്ക്കാരത്തിന്റെ ഭാഗമാണ് ആട്ടിൻ മാസം. ന്യൂട്രീഷ്യൻ ഗുണങ്ങൾ കാരണം ആട്ടിറച്ചിയുടെ വിപണി സാധ്യത എന്നത്തേക്കാളേറെ ഉയരെയാണ് ഇന്ന്. ഓർഗാനിക് ഫുഡ് എന്ന നിലിയ്ക്കും ആട്ടിറച്ചിക്ക് ശക്തമായ വിപണിയുണ്ട്. ഇത് സ്ട്രെങ്ക്താണ്.
WEAKNESS ലിമിറ്റഡായ പ്രൊഡക്ഷൻ കപ്പാസിറ്റിയും സപ്ളൈചെയിനും ആണ് ആട്ടിറച്ചിക്കും പാലിനും. ആട്ടിൻ പാലിന്റേയും ഇറച്ചിയുടേയും ഗുണങ്ങളെക്കുറിച്ച് വലിയ അബോധം ഇല്ല, സൗദി മാത്രമല്ല, എക്സ്പോർട്ട് റീച്ചുള്ള മറ്റ് രാജ്യങ്ങളിലും. മാർക്കറ്റ് ഡിമാന്റ് മീറ്റ് ചെയ്യാനുള്ള കപ്പാസിറ്റി ഒരു വീക്ക്നസ്സ് ആണ്
OPPORTUNITY- ആട്ടിറച്ചി, ആട്ടിൻപാല്, ആടിന്റ തോല്..പ്രൊഡക്റ്റ് ഡൈവേർസിഫിക്കേഷനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കും സാധ്യത വളരെ കൂടുതലാണ്. ആട്ടിൻ മാസം, പാല് എന്നിവയിൽ ഊന്നിയ എക്സ്ക്ലൂസീവ് ഫുഡ് സർവ്വീസ് സെഗ്മെന്റിന് സ്ക്കോപ്പുണ്ട്. ആൾട്ടർനേറ്റീവ് പ്രോട്ടീൻ സോഴ്സുകളെന്ന നിലയിലും സുസ്ഥിര ഭക്ഷണം എന്ന നിലയിലും വളർന്ന് വരുന്ന താൽപര്യം ഈ സെഗ്മെന്റിന് മാർക്കറ്റ് ഗ്രോത്ത് നൽകുന്നു.
THREAT- അതായത് വരാവുന്ന ഭീഷണി, മറ്റ് ഇറച്ചി – ചീസ് പ്രൊഡക്റ്റുകളിൽ നിന്ന് വരാവുന്ന കോംപറ്റീഷൻ, മികച്ച സ്പളൈ ചെയിന്റെ അഭാവം, മറ്റ് രാജ്യങ്ങൾ പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങൾ പലതും ആട് വളർത്തലിൽ പ്രൊഫഷണലായ ഫാമുകൾ ഒരുക്കി വൻതോതിൽ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു പൊട്ടൻഷ്യൽ ത്രെട്ടാണ്.
ഇത് മനസ്സിൽ വെച്ച് വേണം മുഴുവൻ കേൾക്കാൻ.
വലിയ ലാഭമുള്ള ബിസിനസ്സായതിനാലാണ് ലോകത്തെവിടെയും എന്നപോലെ സൗദിയിലും ആട് വളർത്തൽ പ്രാധാന്യം നേടുന്നത്. ആയിരക്കണക്കിന് ആടുകളുള്ള വലിയ ഫാമുകളിൽ നിക്ഷേപിക്കുന്നവരും കൂടുതലാണ്. ആട്ടിൻ പാലിനും ആട്ടിറച്ചിക്കും ഏറിവരുന്ന പ്രാധാന്യവും ഈ ബിസിനസ്സിനെ കാർഷിക മേഖലയിൽ പ്രധാന സംരംങ്ങളിലൊന്നാക്കുന്നു. ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്ന എത്ര കഠിനമായ കാലാവസ്ഥയേയും നേരിടാൻ ശേഷിയുള്ള മൃഗമായതിനാലാണ് സൗദിയിൽ ആട് വളർത്തലിന് സാധ്യത കൂടിയത്.
ഏത് ടെറയിനിലും ഇവ വളരും.
മറ്റ് കന്നുകാലികളെ അപേക്ഷിച്ച് മെയിന്റനൻസ് കോസ്ററ് ആടിന് കുറവാണ്. പിന്നെ താരതമ്യേന കുറഞ്ഞ മുടൽമുടക്ക് മതി ആട് വളർത്തലിന്.
വളരെ വേഗമാണ് ആടുകളുടെ പ്രജനനം, ഗർഭകാലം കുറവാണ്, ഒറ്റ പ്രസവത്തിൽ തന്നെ നിരവധി കുട്ടികൾ ഇവയെല്ലാം സംരംഭകരെ ആട് വളർത്തലിലേക്ക് ശ്രദ്ധ തിരിക്കുന്നു.
മികച്ച ബ്രീഡിനെ കണ്ടെത്തുക എന്നത് അട് വളർത്തലിൽ അത്യന്താപേക്ഷിതമാണ്. സൗദിയിൽ പോപ്പുലറായ ആട് ഇനങ്ങളാണ് ( Harri) ഹരി,
(Ardi )അർദി, (Habsi )ഹബ്സി, (Mari) മറി, (Hejazi) ഹെജാസി, (Naid) നയിഡ് എന്നിവ. ഓരോന്നിനും ഓരോ ഗുണങ്ങളാണ്. ഹരിയാണ് ഇതിൽ പോപ്പുലർ ബ്രീഡ്, ഏത് സാഹചര്യത്തിലും വളരും. പാൽ ലക്ഷ്യമിട്ട് ഡയറി ഫാമിംൽ താൽപര്യമുള്ള കർഷകർ പക്ഷെ അർദി ബ്രീഡ് വളർത്തും, കാരണം അർദിക്ക് പാൽ പ്രൊഡക്ഷൻ കൂടുതലാണ്. മാംസവിപണിയാണ് ലക്ഷ്യമെങ്കിൽ മറിയാണ് നല്ലത്. ഇതിന്റെ മീറ്റ് ക്വാളിറ്റി മികച്ചതാണ്. തോല് അല്ലെങ്കിൽ വൂള് വിൽപ്പന ലക്ഷ്യമെങ്കിൽ നല്ലത് ഹെജാസി ആടുകളാണ്.
സൗദിയിലെ ആട്ടിറച്ചി, ആട്ടിൻപാൽ വിപണിയും അതിന്റെ മൂല്യവർദ്ധിത ഉൽപ്പന്നളുടെ മാർക്കറ്റും വലിയ തോതിൽ വളരുകയാണ്. ഇവയുടെ കോംപൗണ്ട് ആനുവൽ ഗ്രോത്ത് 2020-25 കാലത്ത്, 5.72% ആകും എന്നാണ് കണക്കുകൾ പറയുന്നത്. ഇതിന് കാരണം സൗദിയിലെ വർദ്ധിച്ചുവരുന്ന ഹെൽത്ത് കോൺഷ്യസ് തന്നെയാണ്. സൗദിയിൽ 40 വയ്സസിന് മുകളിലുള്ള 72 ശതമാനം ആളുകൾക്ക് ഒബിസിറ്റി വലിയ പ്രശ്നമാണ്. മൊത്തം ജനസംഖ്യയിലെ 35 ശതമാനം പൊണ്ണത്തടിയുടെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. ഇതിൽ 44% സ്ത്രീകളാണെന്ന് ഓർക്കണം. ജംഗ് ഫുഡ്ഡിൽ നിന്ന് ഓർഗാനിക് ആയ ആഹാരരീതിയിലേക്ക് പലരും ഷിഫ്റ്റ് ചെയ്യുന്നുണ്ട്. ആട്ടിൻ പാലിൽ നിന്നുള്ള ചീസ് ദഹനത്തിന് നല്ലതാണ്. പശുവിൻ പാലുപയോഗിച്ചുള്ള ചീസിനേക്കാൾ കാലറി കുറവാണ് ആട്ടിൻ ചീസിന്. A, B1, B2, B3 വിറ്റാമിനുകൾ, കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവ ധാരാളമുണ്ട് ആട്ടിൻ പാലിലും ചീസിലും. ഇത് വലിയ തോതിൽ ആട്ടിൻ പാലിന് മാർക്കറ്റ് നേടിക്കൊടുക്കുന്നു.
അമിനോ ആസിഡുകൾ 94%, ടൈപ്പ് B വിറ്റാമിനായ റിബോഫ്ലേവിൻ (riboflavin) 78%, കാൽസ്യം 83% ഇങ്ങനെ ഒരു മുതിർന്ന വ്യക്തിക്ക് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമത്തിൽ ആവശ്യമായ മിക്കാവറും എല്ലാ പോഷക ഘടകങ്ങളും ആട്ടിൻ പാലിലുണ്ട്. സൗദി ഉൾപ്പടെ ലോകമാകമാനം മനുഷ്യരിൽ വർദ്ധിച്ച് വരുന്ന മെറ്റബോളിക് ഡിസോർഡറുകൾ, ഹൃദയസംബന്ധിയായ അസുഖങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിന് ആട്ടിൻ പാലിലും ആട്ടിറച്ചിയിലുമുള്ള പോഷകങ്ങൾക്ക് കഴയുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
സൗദിയിലെ പ്രാദേശിക കർഷകരുമായി സഹകരിച്ച് ഈ മേഖലയിൽ സംരംഭം ആരംഭിക്കുക വഴി ഫ്യൂച്ചറിസ്റ്റിക്കായ ഒരു സംരംഭമാകും തുടങ്ങുക എന്ന് മനസ്സിലായില്ലേ? ആട്ടിൻ പാൽ, ഇറച്ചി എന്നിവയുടെ ഉയർന്ന ആരോഗ്യവശങ്ങളെക്കുറിച്ച് കൺസ്യൂമർ അവയർനെസ് സൃഷ്ടിക്കാനും, ഡിസ്ട്രിബ്യൂഷൻ നെറ്റ് വർക്ക് മെച്ചപ്പെടുത്താനും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുന്ന സംരംഭകർക്ക് അതിരുകളില്ലാത്ത ബിസിനസ്സ് സാധ്യതയാണ് സൗദിയിലെ ആട് വിപണി തുറന്നിടുന്നത്. അങ്ങനെ ആട് ജീവിതത്തെക്കുറിട്ടുള്ള ചിന്തകൾ ആട് കൊണ്ട് ഒരു ജീവിത മാർഗ്ഗം തുറക്കുന്നതിലേക്ക് വികസിക്കട്ടെ.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.