Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇതാ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ
News Update

ഇതാ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ആദ്യ സർവീസ് ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവ്വീസ് നടത്തും. ജനുവരി 18 നോ 19 നോ ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി അറിയിച്ചു. ബംഗളൂരു-മംഗളൂരു റൂട്ടിലും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെത്തും.ദീർഘദൂര യാത്രകളുടെ രീതി തന്നെ മാറ്റാൻ പോകുന്ന ഒന്നാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളെന്നും, സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ പ്രീമിയം യാത്രാനുഭവം ഇത് നൽകുമെന്നും മന്ത്രി പറഞ്ഞു.
News DeskBy News Desk1 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കും .ജനുവരി 18 നോ  19 നോ ആദ്യ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ്  ഔദ്യോഗികമായി അറിയിച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിക്കും.

Vande Bharat Sleeper Train Launch


രാജ്യത്തെ റെയിൽവേ യാത്രാരംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാവരണം ചെയ്തു.

യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ദീർഘദൂര യാത്ര സാധ്യമാക്കുകയെന്ന  ലക്ഷ്യത്തോടെ  വിമാനയാത്രയേക്കാൾ ലാഭകരമായ നിരക്കുമായാകും വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ഗുവാഹത്തി–ഹൗറ റൂട്ടിലെ 3AC നിരക്ക് ഏകദേശം 2,300 രൂപയായിരിക്കും. 2AC നിരക്ക് ഏകദേശം 3,000 രൂപയും, ഫസ്റ്റ് എസി (First AC) നിരക്ക് ഏകദേശം 3,600 രൂപയും ആയിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതേ റൂട്ടിലെ വിമാന നിരക്ക് നിലവിൽ  6,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടക്കാണ്.
 
 അത്യാധുനിക കൂട്ടിയിടി പ്രതിരോധ സുരക്ഷാ സംവിധാനമായ ‘കവച്’ (KAVACH) സംരക്ഷണമുള്ള, 16 കോച്ചുകളുള്ള ഈ ട്രെയിനിൽ ആധുനിക സ്ലീപ്പർ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, സിസിടിവി നിരീക്ഷണം, ഫയർ ഡിറ്റക്ഷൻ സിസ്റ്റം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, ശക്തിപ്പെടുത്തിയ കപ്ലറുകൾ, അഗ്നിയെ  പ്രതിരോധിക്കുന്ന ബാരിയർ വാതിലുകൾ, എയറോസോൾ അടിസ്ഥാനമാക്കിയുള്ള അഗ്നി ശമനം, റീജനറേറ്റീവ്  ബ്രേക്കിംഗ്, സീൽ ചെയ്ത ഗാംഗ്‌വേകൾ, അടിയന്തര ആശയവിനിമയ യൂണിറ്റുകൾ  എന്നിവയുൾപ്പെടെ അത്യാധുനിക  സുരക്ഷാ നവീകരണങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നു.  .

1,000 കിലോമീറ്ററിലധികം ദൂരമുള്ള രാത്രികാല യാത്രകൾ സുരക്ഷിതവും സുഖകരവുമാക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പർ പതിപ്പിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. ഈ വർഷാവസാനത്തോടെ ഇത്തരത്തിലുള്ള 12 സ്ലീപ്പർ ട്രെയിനുകൾ കൂടി റെയിൽവേ ശൃംഖലയിൽ ഉൾപ്പെടുത്തുകയാണ് റയിൽവെയുടെ ലക്ഷ്യം.


Railway Minister Ashwini Vaishnaw has unveiled India’s first Vande Bharat Sleeper train, marking a significant milestone in rail travel. Set to operate between Guwahati and Kolkata, the service is expected to become operational by mid-January, likely around the 18th or 19th. Designed as a premium yet affordable alternative to air travel, this new sleeper variant aims to redefine long-distance connectivity with enhanced passenger comfort

Ashwini Vaishnaw banner Bengaluru Mangaluru Vande Bharat Sleeper Guwahati to Kolkata Vande Bharat Sleeper Indian Railways New Sleeper Train Kavach safety system Vande Bharat Sleeper Vande Bharat Sleeper ticket price Vande Bharat vs Flight rates
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്

1 June 2026

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ

31 May 2026

ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം

31 May 2026

PF തുക ഇനി UPI വഴി പിൻവലിക്കാം

31 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സൗദിയിലും പ്ലാന്റുമായി അശോക് ലെയ്‌ലൻഡ്
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
  • ട്രെയിൻ വൈകി ഫ്ലൈറ്റ് മുടങ്ങി, ദമ്പതികൾക്ക് 69000 രൂപ നഷ്ടപരിഹാരം
  • PF തുക ഇനി UPI വഴി പിൻവലിക്കാം
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil