കശ്മീരിലെ ഗുൽമാർഗ് ഗൊണ്ടോള കേബിൾ കാർ യാത്ര ലോകത്തിലെ ഏറ്റവും മനോഹരമായ കേബിൾ കാർ യാത്രകളിലൊന്നാണ്. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ യാത്ര ധാരാളം മതിയാകും.
2023-24 വർഷത്തിൽ ഇതുവരെ 10 ലക്ഷം സഞ്ചാരികളാണ് ഗൊണ്ടോള കേബിൾ കാർ റൈഡ് നടത്തിയത് എന്നാണ് കണക്കുകൾ. ജമ്മു കാശ്മീർ ടൂറിസം ഡിപ്പാർടമെന്റിനു വരുമാനമായി ലഭിച്ചത് 110 കോടി രൂപയും.
ഹിമാലയ പർവ്വത നിരകളുടെ കാഴ്ചകളിലൂടെ, അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന മഞ്ഞു മലകൾക്കിടയിലൂടെയുള്ള കേബിൾ കാർ യാത്ര കാശ്മീരിന് മാത്രം നല്കാൻ കഴിയുന്ന അനുഭവമാണ്.
ശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാര്‍ഗ് സമുദ്രനിരപ്പിൽ നിന്ന് 8,825 അടി ഉയരത്തിലാണുള്ളത്.
ബാരാമുള്ള ജില്ലയുടെ ഭാഗമായ ഇതിന്റെ ഭംഗി ഇവിടുത്തെ താഴ്വര കാഴ്ചകൾ തന്നെയാണ്. ശൈത്യകാല ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇവിടെ മഞ്ഞുകാല വിനോദമായ സ്കീയിങ്ങും നടക്കാറുണ്ട്. ശൈത്യത്തിൽ മാത്രമല്ല, വസന്തകാലത്തും ഗുൽമാര്‍ഗ് നിങ്ങളെ നിരാശപ്പെടുത്തില്ല. പൂക്കളുടെ അത്ഭുത ലോകമാണ് ഈ സമയത്ത് അവിടെ കാണാനാവുന്നത്.
ഗുൽമാർഗ് ഗൊണ്ടോളയുടെ പ്രത്യേകതകൾ
ഗുൽമാർഗ് യാത്ര പൂർത്തിയാകണമെങ്കിൽ ഗൊണ്ടോള യാത്രയും നടത്തണമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഇതിൽ നിന്നുള്ള വ്യൂ തന്നെയാണ് അതിനു പ്രധാന കാരണം. ഉയരത്തിൽ നിന്ന് ചുറ്റുമുള്ള പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ പനോരമിക് കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പോകുന്ന സീസൺ അനുസരിച്ച് പച്ച വയലുകൾ, പാറ നിറഞ്ഞ ഭൂപ്രദേശങ്ങൾ, ഉയരമുള്ള പച്ച പൈൻ മരങ്ങൾ, മഞ്ഞുമൂടിയ മലകൾ, മഞ്ഞുമൂടിയ ചരിവുകൾ എന്നിങ്ങനെ കാഴ്ചകള്‍ മാറിമാറി വരും.
വര്‍ഷത്തിൽ എല്ലായ്പ്പോഴും ഗുൽമാർഗ് ഗൊണ്ടോള റൈഡ് പ്രവർത്തിക്കുന്നു . കൂടുതലാളുകളും ഇവിടേക്ക് വരുന്നത് ശൈത്യ കാലത്താണ്. അധിക തണുപ്പ് ഇഷ്ടമില്ലാത്തവർക്ക് സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യമോ ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഗുൽമാർഗിലേക്ക് വരാം.
ഗുൽമാർഗ് ഗൊണ്ടോള കേബിൾ കാർ റൈഡ് രണ്ടു ഘട്ടമായിട്ടാണ്. ഗുൽമാർഗിൽ നിന്നും അടുത്തുള്ള അഫർവത് കൊടുമുടിയിലേക്ക് 13,800 അടി ഉയരത്തിൽ ഇടയിൽ മണിക്കൂറിൽ 600 പേരെ രണ്ട് ഘട്ടങ്ങളുള്ള റോപ്പ്വേ വഴി എത്തിക്കുന്നു.ആദ്യ ഘട്ടം 8,500 അടി ഉയരത്തിലുള്ള ഗുൽമാർഗിൽ നിന്ന് 10,100 അടി ഉയരത്തിലുള്ള കോങ്ദൂരി വരെയാണ്. അവിടെ വരെ എത്താൻ താല്പര്യമുള്ള സഞ്ചാരികൾക്കു പർവതങ്ങളുടെ അടിത്തട്ടിൽ പ്രകൃതി ആസ്വദിക്കാം .36 ക്യാബിനുകളും 18 ടവറുകളും ഉള്ള കേബിൾ യാത്ര രണ്ടാം ഘട്ടം, കോങ്ദൂരിയിൽ നിന്ന് അഫർവത് കൊടുമുടിയിൽ അടി13,800 അടി ഉയരത്തിൽ യാത്രക്കാരെ എത്തിക്കുന്നു. രണ്ടാം ഘട്ടം ചെന്നെത്താൻ ബുദ്ധിമുട്ടുള്ള മഞ്ഞു നിറഞ്ഞ പർവത മുകൾ തട്ടാണ്.
2023-24 വർഷത്തിൽ ഇതുവരെ 10 ലക്ഷം സഞ്ചാരികളാണ് ഗൊണ്ടോള കേബിൾ കാർ റൈഡ് നടത്തിയതെന്നാണ് ജമ്മു കാശ്മീർ ടൂറിസം ഡിപ്പാർടമെന്റിന്റെ കണക്കുകൾ പറയുന്നത്. ഇതിൽ നിന്നും ലഭിച്ച വരുമാനവും അമ്പരപ്പിക്കുന്നതാണ്. 110 കോടി രൂപ. 2021-22 ൽ ഗൊണ്ടോള റൈഡ് നടത്തിയ ആളുകളുടെ എണ്ണം ആറ് ലക്ഷവും 2022-23 ൽ ഇത് 8.5 ലക്ഷവും ആയിരുന്നു. ഒരു ദിവസം ശരാശരി 2400-3500 പേർ വരെയാണ് കേബിൾ കാർ റൈഡ് നടത്തുന്നത്.
The enchanting Gulmarg Gondola cable car ride in Kashmir, offering breathtaking views of snow-capped peaks and lush meadows. Learn about its special features, year-round operation, and visitor numbers.