2024-25ൽ  100% ട്രാക്ക് വൈദ്യുതീകരണം കൈവരിക്കുമെന്ന ലക്ഷ്യത്തോടെ മുന്നോട്ടു  പോകുകയാണ്  ഇന്ത്യൻ റെയിൽവേ.കൂടുതൽ വൈദ്യുതീകരണ പദ്ധതികൾക്കായി നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച 6,500 കോടിയുടെ ബജറ്റ് ഉപയോഗിച്ച്  സമ്പൂർണ വൈദ്യുതീകരണം നേടുകയാണ് ലക്ഷ്യം.

ബ്രോഡ് ഗേജിൻ്റെ 95 ശതമാനം വൈദ്യുതീകരണവും റെയിൽവേ കൈവരിച്ചതായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.  2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽവേ 7,188 കിലോമീറ്റർ വൈദ്യുതീകരിച്ചു. കഴിഞ്ഞ ദശകത്തിൽ മാത്രം 42,000 കിലോമീറ്ററിലധികം ട്രാക്കുകൾ വൈദ്യുതീകരിച്ചു.    
 
വൈദ്യുതീകരണ പദ്ധതികളിലെ വൻ മുന്നേറ്റത്തിലൂടെ ഇന്ത്യൻ റെയിൽവേ അതിൻ്റെ ബ്രോഡ് ഗേജ്  ശൃംഖലയുടെ ഏകദേശം 95% വൈദ്യുതീകരണം കൈവരിച്ചു. 21 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തടസ്സമില്ലാത്ത ട്രാക്ഷൻ സൗകര്യമുണ്ട്, ഇത്   ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന നേട്ടമാണ്.

പതിറ്റാണ്ടുകളായി ഇന്ത്യൻ റെയിൽവേയിൽ ആധിപത്യം പുലർത്തുന്ന ഡീസൽ ലോക്കോമോട്ടീവുകൾക്ക്  വൈദ്യുത ട്രെയിനുകൾ  കൂടുതൽ കാര്യക്ഷമമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുകയാണ് വൈദ്യുതി ട്രെയിനുകൾ. 2027-28 ആകുമ്പോഴേക്കും ഇലക്ട്രിക്കിലേക്കുള്ള മാറ്റം കാർബൺ ഉദ്‌വമനം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

Indian Railways’ ambitious target of achieving 100% track electrification by 2024-25, with significant progress already made in electrifying the broad gauge network. Electric trains offer a more efficient and environmentally friendly alternative to diesel locomotives, reducing dependence on fossil fuels and greenhouse gas emissions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version