കേരളത്തിലെ മത്സരാർഥികളിൽ ഏറ്റവുമധികം സമ്പത്തുള്ള മത്സരാർഥികൾ ആരൊക്കെയാണ്?
ശശി തരൂരിന്റെ പകുതി പോലും ആസ്തിയില്ലാത്ത സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയിരിക്കുന്ന സ്വത്ത് വിവര കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. അതേസമയം കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂരിന്റെ പകുതി പോലും ആസ്തി രാഹുൽ ഗാന്ധിക്ക് ഇല്ല എന്നത് കൗതുകകരമാണ്. 56 കോടി രൂപയാണ് ശശി തരൂരിന്റെ ആസ്തി.
രാഹുല്‍ ഗാന്ധിയുടെ ആസ്തി 26.25 ലക്ഷം രൂപ
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. കഴിഞ്ഞ ദിവസം സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 55,000 രൂപ മാത്രമാണ് പണമായി കൈവശമുള്ളതെന്നും 2022 23 സാമ്ബത്തിക വർഷത്തില്‍ 1,02,78,680 രൂപയാണ് ആകെ വരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.
തന്റെ പേരില്‍ ബാങ്കില്‍ 26.25 ലക്ഷം രൂപ നിക്ഷേപമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 4.33 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിപണിയിലെ ആകെ നിക്ഷേപം. മ്യൂച്വല്‍ ഫണ്ടുകളില്‍ 3.81 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. അതേസമയം സോവറിൻ ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപം 15.2 ലക്ഷം രൂപയാണ്. ഇവയ്ക്ക് പുറമെ 4.2 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ടെന്നും വ്യക്തമാക്കുന്നു.
കൂടാതെ രാഹുല്‍ ഗാന്ധിയുടെ പേരില്‍ എൻഎസ്എസ്, തപാല്‍ സേവിംഗ്, ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 61.52 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 9,24,59,264 രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ആകെ ആസ്തി 20,38,61,862 രൂപയാണ്. ഇവയ്ക്കൊപ്പംതന്നെ അദ്ദേഹത്തിന് ഏകദേശം 49,79,184 രൂപയുടെ ബാധ്യതയുണ്ട്.
തരൂരിന്റെ ആസ്തി 56.06 കോടി
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു കൈവശമുള്ളത് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്.
32 ലക്ഷം വിലയുള്ള 534 ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്. 6.75 കോടി രൂപയുടെ ഭൂ സ്വത്തുക്കള്‍. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജില്‍ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമംഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്.വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപയാണ്.
രാജീവ് ചന്ദ്രശേഖറിൻെറ ആസ്തി 28 കോടി
തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻെറ ആസ്തി 28 കോടി രൂപയാണ്. 13,69,18,637 രൂപ വിലമതിക്കുന്ന ജംഗമ ആസ്തികൾ, 12,47,00,408 രൂപ വിലമതിക്കുന്ന പങ്കാളിയുടെ ആസ്തി, നിക്ഷേപം, 3.25 കോടിയിലധികം മൂല്യമുള്ള ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച്, അദ്ദേഹത്തിൻ്റെ ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 13,69,18,637 രൂപയും ഭാര്യയുടെ കൈവശം 12,47,00,408 രൂപയുമാണ്.
മുകേഷിൻ്റെ ആസ്തി 15 കോടി
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിൻ്റെ ആസ്തി 15 കോടി രൂപയാണ്. നാമനിർദേശ പത്രികയ്ക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ 10.22 കോടി രൂപയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ വിവിധ ബാങ്കുകളിലെയും സബ് ട്രഷറിയിലെയും സ്ഥിരനിക്ഷേപങ്ങളും ഓഹരികളും ഉൾപ്പെടെ 50,000 രൂപയും 10.48 കോടി രൂപയും കൈയിലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ താമസിക്കുന്ന പട്ടത്താനത്തെ വീടുൾപ്പെടെ ചെന്നൈയിലെ 230 സെൻ്റ് സ്ഥലത്തിൻ്റെയും രണ്ട് ഫ്ലാറ്റുകളുടെയും വിപണി മൂല്യം 4.49 കോടിയാണ്.
സുരേഷ് ഗോപിയുടെ ആസ്തി 12 കോടി
തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നാമനിർദ്ദേശ പത്രികയിൽ ജംഗമവും സ്ഥാവരവും ഉൾപ്പെടെ 12 കോടിയിലധികം രൂപയുടെ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
എട്ട് വാഹനങ്ങളും 1025 ഗ്രാം സ്വർണവും ഉൾപ്പെടെ അദ്ദേഹത്തിൻ്റെ ജംഗമ സ്വത്തുക്കൾ 4 കോടിയിലധികം വരും. രണ്ട് പ്ലോട്ടുകൾ കൃഷിഭൂമിയും ഏഴ് പ്ലോട്ടുകൾ കാർഷികേതര ഭൂമിയും ഏഴ് പാർപ്പിട കെട്ടിടങ്ങളും ഉൾപ്പെടുന്ന നടൻ്റെ സ്ഥാവര സ്വത്തിന് നിലവിൽ 8,59,37,943 രൂപയാണ് സത്യവാങ്മൂലത്തിൽ ഉള്ളത്. ബാങ്ക്, വാഹന വായ്പകൾ ഉൾപ്പെടെ ഏകദേശം 61 ലക്ഷം രൂപയുടെ ബാധ്യതകളും ഉണ്ട് . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും താരം 10 കോടി രൂപയിലധികം സ്വത്ത് പ്രഖ്യാപിച്ചിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന് ആസ്തി 2.16 കോടി
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന് 2.16 കോടി രൂപയുടെ സ്വത്താണുള്ളത്. ഉണ്ണിത്താന് സ്വന്തമായുള്ളത് 19,58,382 രൂപയുടെ ഇന്നോവ ക്രിസ്റ്റ കാര്‍. ഐ ഡി ബി ഐ ബാങ്കില്‍ നിന്ന് കാറിന് 14 ലക്ഷത്തിന്റെ വായ്പയെടുത്തിട്ടുണ്ട്. ഈ വായ്പയില്‍ 3,59,658 രൂപ ഇ എം ഐ കുടിശ്ശിക ബാക്കിയുണ്ട്. ഭാര്യ സുഗത കുമാരിയുടെ പേരിലുള്ള 2019 മോഡല്‍ ബലോന കാറിന് 7,29,706 രൂപയാണ് വില.
ഉണ്ണിത്താന് നാഷനല്‍ സേവിംങ്സ് സ്കീമും പോസ്റ്റല്‍ സേവിങ്സ് സ്കീമും, എല്‍ഐസി ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ട്. എല്‍ഐസിയില്‍ 28,801 രൂപയാണ് വാര്‍ഷിക പ്രിമിയം. ഇതിന് നിലവിലുള്ള മൂല്യം 1,15,204 രൂപയാണ്. ഉണ്ണിത്താന് മറ്റൊരു എല്‍ഐസി പോളിസിയില്‍ 28,591 രൂപ വാര്‍ഷിക പ്രീമിയം അടക്കുന്നുണ്ട്. ഇതിന് നിലവില്‍ 1,1415,372 രൂപയാണ് മൂല്യമുള്ളത്.
The financial profiles of the wealthiest political candidates in Kerala, including Rahul Gandhi, Shashi Tharoor, Rajeev Chandrasekhar, and others, based on their declared assets and net worth as per election affidavits.