വേനൽക്കാല ഷെഡ്യൂളിൻ്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ കൂടുതൽ വിമാന സർവീസുകൾക്കുള്ള അവതരിപ്പിച്ചു. ഓരോ മാസവും അധികമായി മൂന്ന് പുതിയ വിമാനസർവീസ് വീതം ലക്ഷ്യമിട്ട് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
വേനൽ കാലത്തെ കേരളത്തിൽ നിന്നുള്ള യാത്രാ തിരക്കൊഴിവാക്കാനാണ് പുതിയ അധിക സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ എയർ ഇന്ത്യ എക്സ്പ്രസാണ് മുന്നിൽ .
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 93-ൽ നിന്ന് 104 ആയി ഉയരും. ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും പുതിയ സർവീസുകൾക്കൊപ്പം ദമാമിലേക്കും ബഹ്റൈനിലേക്കും അധിക സർവീസുകളും ആരംഭിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകൾ 77ൽ നിന്ന് 87 ആയി വർധിപ്പിക്കും. കണ്ണൂർ വിമാനത്താവളം വഴി 12 അധിക ആഭ്യന്തര, അന്തർദേശീയ സർവീസുകൾ കൂടി നടത്തും. ഷാർജ, അബുദാബി, റാസൽഖൈമ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് പുതിയ റൂട്ടുകളിൽ അവതരിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴി വിപുലമായ സർവീസുകൾ ആരംഭിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഇവിടെ നിന്നുള്ള വിമാനങ്ങളുടെ എണ്ണം 35 ൽ നിന്ന് 63 ആയി ഉയർന്നു. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കു സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്.
Air India Express has added more flights from Kerala’s major airports during the summer, making it easier for people to travel domestically and internationally. With increased services to cities like Hyderabad, Kolkata, Dammam, and Sharjah, travelers have more options from Cochin, Calicut, Kannur, and Trivandrum airports.