ലോകത്തിലെ ‘കാൻസർ തലസ്ഥാനം’ ആയി ഇന്ത്യ മാറുന്നുണ്ടോ?2024 ലെ ലോകാരോഗ്യ ദിനത്തിൽ പുറത്തിറക്കിയ അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഹെൽത്ത് ഓഫ് നേഷൻ റിപ്പോർട്ടിൻ്റെ 4-ാം പതിപ്പ് അനുസരിച്ച് രാജ്യത്ത് കാൻസർ കേസുകളിൽ അതിവേഗ വർദ്ധനയാണ് നിലവിൽ. രാജ്യവ്യാപകമായി സാംക്രമികേതര രോഗങ്ങളുടെ വർദ്ധനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ കണ്ടെത്തൽ പ്രകാരം ഏകദേശം മൂന്ന് ഇന്ത്യക്കാരിൽ ഒരാൾ പ്രീഡയബറ്റിക് ആണ്. മൂന്നിൽ രണ്ട് പേർ പ്രീ-ഹൈപ്പർടെൻഷൻ ഉള്ളവരാണ്. പത്തിൽ ഒരാൾ വിഷാദരോഗം അനുഭവിക്കുന്നു.

കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ  സാംക്രമികേതര രോഗങ്ങളുടെ വർദ്ധന  രാജ്യത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ആഗോളനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ അർബുദബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ശ്രദ്ധേയമാണ്, ഇത് രാജ്യത്തിന് “ലോകത്തിൻ്റെ ക്യാൻസർ തലസ്ഥാനം” എന്ന പദവി നേടിക്കൊടുക്കുന്നു.

ചെറുപ്രായത്തിൽ തന്നെ  പ്രീ-ഡയബറ്റിസ്, പ്രീ-ഹൈപ്പർടെൻഷൻ, മാനസികാരോഗ്യ വൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകളുമുണ്ട്.ഇന്ത്യയിൽ, ഏറ്റവും സാധാരണമായ അർബുദ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്ത്രീകളിൽ സ്തനങ്ങൾ, സെർവിക്സ്, അണ്ഡാശയം എന്നിവയിലും,  പുരുഷന്മാരിൽ ശ്വാസകോശം, വായ, പ്രോസ്റ്റേറ്റ്  അവയവങ്ങളിലുമാണ്.

India is grappling with a concerning surge in non-communicable diseases (NCDs), as revealed by a recent health report released on Friday. The country is witnessing the fastest increase in cancer cases, according to the 4th edition of the Health of Nation Report by Apollo Hospitals, unveiled on World Health Day 2024. The report paints a stark picture, indicating that approximately one in three Indians are pre-diabetic, two in three are pre-hypertensive, and one in 10 are experiencing depression.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version