കോഴിക്കോട് സ്വദേശിനി ശാരി വിമൽ സിഡ്നി ആസ്ഥാനമായുള്ള ‘ഹൗട്ട് മോണ്ടെ മിസിസ് ഇന്ത്യ വേൾഡ് വൈഡ് 2024′ (Haute Monde Mrs India ) മത്സരത്തിൻ്റെ ഫൈനലിസ്റ്റുകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൻ്റെ പതിമൂന്നാം പതിപ്പാണിത്. മേയ് ഒന്നുമുതൽ ഏഴുവരെ ദുബായിലാണ് Haute Monde Mrs India Worldwide 2024’ മത്സരം.
സിഡ്നിയിലെ മോഡലിംഗിൽ സജീവ സാന്നിധ്യമായ കുണ്ടായിത്തോട് സ്വദേശിനി ശാരി, സിഡ്നി ഗവൺമെൻ്റ് സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം മാനേജരായി ജോലി ചെയ്യുന്നു.കോഴിക്കോട് കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പഠനം. എൻജിനിയറിങ് ബിരുദധാരിയായ ശാരി വിവാഹത്തിനുശേഷമാണ് സിഡ്നിയിലേക്ക് പോയതും മോഡലിങ്ങിൽ സജീവമാകുന്നതും.സിഡ്നിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും സജീവമാണ് ശാരി.
ശാരിക്കൊപ്പം ഓസ്ട്രേലിയയിൽ നിന്നും 16 ഇന്ത്യക്കാരും മത്സരത്തിനുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സൗന്ദര്യമത്സരമായ Haut Monde Mrs India Worldwide സീസൺ പതിമൂന്നിൻ്റെ കർട്ടൺ റൈസർ ജനുവരി 15നായിരുന്നു.
Kozhikode’s Shari Vimal selected as a finalist for Haute Monde Mrs. India Worldwide 2024 in Sydney. Alongside 16 other Indians, she’ll compete in the grand finale on January 15th