ഒന്നര ലക്ഷം ബ്ലൂ കോളർ ജോലികൾ ഇന്ത്യയിൽ സൃഷ്ടിച്ച ആപ്പിൾ ഐഫോൺ നിർമ്മാതാക്കൾ തങ്ങളുടെ ജീവനക്കാർക്കായി ടാറ്റ സാങ്കേതിക വിദ്യയിൽ വീടുകൾ നിർമ്മിക്കുന്നു.ആപ്പിളിനായി ടാറ്റ 10,000 യൂണിറ്റുകൾ നിർമ്മിക്കും. ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു.
ഭൂരിഭാഗവും 19-24 വയസ്സിനിടയിൽ പ്രായമുള്ള വനിതാ ജീവനക്കാർക്ക് വാടക ഇടങ്ങളിൽ നിന്ന് ഇലക്ട്രോണിക്സ് ഫാക്ടറികളിലെത്താൻ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നതടക്കം വെല്ലുവിളികൾ നേടുന്നുണ്ട്. സ്ത്രീകളുടെ സുരക്ഷക്കും പ്രാധാന്യം ഉറപ്പുവരുത്താനാകും. ഫാക്ടറികൾക്കു തൊട്ടടുത്തായിരിക്കും കേന്ദ്ര സർക്കാർ ധനസഹായത്തോടെയുള്ള ഈ സംരംഭം.
ഏകദേശം രണ്ടര വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1,50,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ച Apple ഇപ്പോൾ, ചൈനയിലും വിയറ്റ്‌നാമിലും നിലവിലുള്ള മാതൃകയിൽ ഇന്ത്യയിലെ ഫാക്ടറി ജീവനക്കാർക്ക് പാർപ്പിട സൗകര്യങ്ങൾ നൽകുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു.
ആപ്പിളിൻ്റെ കരാർ നിർമ്മാതാക്കളും വിതരണക്കാരും, ഫോക്‌സ്‌കോൺ, ടാറ്റ, സാൽകോംപ് എന്നിവയും തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കാൻ സഹകരിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിക്ക് കീഴിലുള്ള ഈ സംരംഭം, 78,000 യൂണിറ്റുകൾ എന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ സ്വകാര്യ മേഖലയുടെ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു. തമിഴ്നാട്ടിൽ ഇത്തരത്തിൽ ഏകദേശം 58,000 യൂണിറ്റുകൾ തയാറാക്കും.
ഫോക്‌സ്‌കോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ്, സാൽകോംപ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി ഹൗസിംഗ് യൂണിറ്റുകൾ സംഭാവന ചെയ്യുന്നു. ഫോക്‌സ്‌കോൺ അതിൻ്റെ 41,000 ജീവനക്കാർക്കായി ഏകദേശം 35,000 യൂണിറ്റുകൾ തയാറാക്കാൻ പദ്ധതിയിടുന്നു, അതിൽ ഗണ്യമായ ശതമാനം വനിതാ ജീവനക്കാർക്ക് വേണ്ടിയാണ്.
ഈ പദ്ധതിക്കായി കേന്ദ്ര ഗവൺമെൻ്റ് 10-15% ധനസഹായം നൽകുന്നു. ബാക്കി സംസ്ഥാന സർക്കാരുകളിൽ നിന്നും സംരംഭകരിൽ നിന്നുമാണ് സ്വരൂപിക്കുക. 2025 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തോടെ നിർമാണം പൂർത്തിയാക്കി സ്വകാര്യമേഖലയ്ക്ക് കൈമാറുകയാണ് ലക്ഷ്യം.
തമിഴ്നാട്ടിൽ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്‌നാട് (SIPCOT), ടാറ്റ ഗ്രൂപ്പും SPR ഇന്ത്യയും ചേർന്ന് ഭവന യൂണിറ്റുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നു. കേന്ദ്രസർക്കാർ 10-15% ധനസഹായം നൽകുന്നു,
ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും, തൊഴിലാളികൾക്ക് മെച്ചപ്പെട്ട ക്ഷേമ ഫലങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഇലക്‌ട്രോണിക്‌സ് വ്യവസായ ഫാക്ടറികൾക്ക് സമീപം സുഖപ്രദമായ പാർപ്പിടം ഒരുക്കാൻ ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് .
Apple iPhone makers in India, collaborating with Tata and other suppliers, are building homes for their employees to address challenges faced by blue-collar workers, particularly women. Learn about the public-private partnership scheme and the government’s role in funding this housing initiative.