ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയ ചുവടുവെയ്പ്പ്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ അസംബിൾ ചെയ്ത് പരീക്ഷിച്ച Earth-Imaging Satellite വിക്ഷേപിച്ച് SpaceX . ഏപ്രിൽ 7 ന് അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്സിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ച ബാൻഡ്വാഗൺ-1 ദൗത്യത്തിലാണ് ‘TSAT-1A’ ഉപഗ്രഹം വിക്ഷേപിച്ചത്.
ഇന്ത്യയുടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും( TASL) വിദേശ സ്ഥാപനമായ സാറ്റലോജിക്കും തമ്മിലുള്ള സഹകരണത്തോടെയുള്ള ‘TSAT-1A’ , കർണാടകയിലെ വെമഗലിലുള്ള ടാറ്റ ഗ്രൂപ്പിൻ്റെ അസംബ്ലി-ഇൻ്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് (AIT) സൗകര്യത്തിൽ അസംബിൾ ചെയ്യുകയായിരുന്നു. TASL, Satellogic എന്നിവ ചേർന്ന് ഒരു നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം വികസിപ്പിക്കുന്നതിനായി 2023 നവംബറിൽ കരാറിൽ ഒപ്പുവെച്ചിരുന്നു.
TSAT-1A ഒരു സബ്-മീറ്റർ റെസല്യൂഷൻ ഉപഗ്രഹമാണ്, അതായത് ഒരു മീറ്ററിൽ താഴെയുള്ള വസ്തുക്കളെ വ്യക്തമായി വേർതിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ നിർമ്മിക്കുന്നു. പ്രതിരോധ ആവശ്യങ്ങൾക്കും തന്ത്രപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾക്ക് ഒരു മീറ്റർ മുതൽ 30 സെൻ്റീമീറ്ററോ അതിൽ താഴെയോ പരിധിയിൽ റെസലൂഷൻ ഉണ്ട്. ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും വ്യക്തമായി വേർതിരിച്ചറിയാനും ചിത്രത്തിൽ നിന്ന് പരമാവധി വിവരങ്ങൾ നേടാനും ഇത് സഹായിക്കുന്നു.
ഈ നാഴികക്കല്ല് TASL-ൻ്റെ ആദ്യപടിയാണ്. ആവശ്യമായ അനുമതികൾക്കായി വിവിധ ഇന്ത്യൻ സർക്കാർ അധികാരികളിൽ നിന്ന് പിന്തുണ ലഭിച്ചതായി TASL സിഇഒയും എംഡിയുമായ സുകരൻ സിംഗ് പറഞ്ഞു.
തദ്ദേശീയ വ്യവസായം, സ്റ്റാർട്ടപ്പുകൾ, വിദേശ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കൽ എന്നിവ ലക്ഷ്യമിട്ടാണ് 2020-ൽ രാജ്യത്തിൻ്റെ ബഹിരാകാശ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത്. ലാഭകരമായ ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഇതിന്റെ ഭാഗമായി, സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഉപഗ്രഹങ്ങളും റോക്കറ്റുകളും രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും വിക്ഷേപിക്കാനും ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ നൽകാനും അവസരമുണ്ട്.
The milestone in the Indian private space sector as SpaceX launches the Earth-imaging satellite TSAT-1A, assembled and tested by Tata Group in India. Explore the collaboration between Tata Advanced Systems Limited (TASL) and Satlogic, and its significance for India’s space industry.