റോഡ് നിരപ്പിലും മെട്രോയ്ക്ക് സമാനമായും ഭൂഗർഭമായും പ്രവർത്തിക്കാൻ സജ്ജമാകുന്ന തരത്തിലുള്ളതാണ് E -ലൈട്രാമുകൾ. മൂന്ന് ബോഗികളിലായി 25 മീറ്റർ നീളമുള്ള ലൈട്രാമിൽ 240 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക് – ഹൈബ്രിഡ് ലൈട്രാമുകൾ 100 ശതമാനം ചാർജ് ചെയ്യുന്നതിന് വെറും ആറ് മിനിറ്റ് മതി. ഭിന്നശേഷി സൗഹാർദ്ദമാണ് LIGHTRAM.

ഇത്തരം ഇലക്ട്രിക് – ഹൈബ്രിഡ് ലൈട്രാമുകൾ കൊച്ചി നിരത്തുകളിലേക്കു  വരുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. നഗരത്തിലെ  6.2 കിലോമീറ്റർ നിലവിൽ ലൈട്രാം ഓടിക്കാൻ  അനുയോജ്യം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ – മറൈൻഡ്രൈവ് വഴി തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈനിൽ ട്രാം മോഡലിന് സാധ്യതയേറുന്നു. ഒരേ സമയം 240 പേർക്ക് യാത്ര ചെയ്യാവുന്ന  ട്രാം മോഡലിൻ്റെ സാധ്യതകൾ പരിശോധിക്കാൻ ഹെസ്സ് ഗ്രീൻ മൊബിലിറ്റിയിലെ അധികൃതരുമായി KMRL ചർച്ച നടത്തി.

ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈട്രാം (LIGHTRAM) നടപ്പിലാക്കിയ സംഘമാണ് ഹെസ്സ് ഗ്രീൻ മൊബിലിറ്റി. കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈട്രാം അധികൃതർ പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

എംജി റോഡ് മെട്രോ സ്റ്റേഷനിൽനിന്ന് ഹൈക്കോർട്ട് ജങ്ഷൻ – മേനക- വഴി തേവര വരെയുള്ള 6.2 കിലോമീറ്റർ പ്രദേശം  ലൈട്രാം നടപ്പിലാക്കാൻ സാധ്യമാകുന്ന മേഖലയാണെന്നാണ് ഹെസ്സ് ഗ്രീൻ മൊബിലിറ്റി അധികൃതരുടെ ആദ്യ വിലയിരുത്തൽ. ലൈട്രാം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഈ മേഖലയിൽ പ്രാഥമികമായി സാധ്യതാ പഠനവും തുടർന്ന് ഡിപിആറും തയ്യാറാക്കാനാണ് കെഎംആർഎല്ലിന്റെ തീരുമാനം.
 
പദ്ധതി യാഥാർഥ്യമായാൽ കൊച്ചി മെട്രോയുടെ ഫീഡർ സർവീസ് ആയി മാറാൻ  ലൈട്രാമിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. എംജി റോഡ് മെട്രോ സ്റ്റേഷനുമായി കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോർട്ട് ജങ്ഷൻ ടെർമിനലിനെ ബന്ധിപ്പിക്കാൻ ലൈട്രാം സഹായകരമാകും. വാട്ടർ മെട്രോയിൽ ഹൈ കോർട്ട് ടെർമിനലിൽ എത്തുന്നവർക്ക് ലൈട്രാമിൽ കയറി മെട്രോ സ്റ്റേഷനിലെത്താം.  തേവര ഭാഗത്തുനിന്നു കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവർക്കും മെട്രോയിലേക്ക് എത്താൻ ഇതുവഴി സുഗമമായി സാധിക്കും.



 റോഡ് നിരപ്പിലും മെട്രോയ്ക്ക് സമാനമായും ഭൂഗർഭമായും പ്രവർത്തിക്കാൻ സജ്ജമാകുന്ന തരത്തിലുള്ളതാണ് ലൈട്രാമുകൾ. മൂന്ന് ബോഗികളിലായി 25 മീറ്റർ നീളമുള്ള ലൈട്രാമിൽ 240 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക് – ഹൈബ്രിഡ് ലൈട്രാമുകൾ 100 ശതമാനം ചാർജ് ചെയ്യുന്നതിന് വെറും ആറ് മിനിറ്റ് മതി. ഭിന്നശേഷി സൗഹാർദ്ദമാണ് ലൈട്രാമുകൾ എന്നതും മറ്റൊരു ആകർഷണമാണ്.

 മെട്രോയുടെ നിർമാണ ചിലവിന്റെ നാലിൽ ഒന്ന് മാത്രമാണ് ലൈട്രാം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ ആരംഭിക്കുവാൻ പദ്ധതിയുണ്ടെന്നും ഇവ യാഥാർഥ്യമായാൽ പദ്ധതിച്ചെലവ് വീണ്ടും കുറയ്ക്കാൻ സാധിക്കുമെന്നും ഹെസ് ഗ്രീൻ മൊബിലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കിഷോർ കുമാർ ഗാട്ടു പ്രതീക്ഷ പ്രകടിപ്പിക്കുന്നു .

The introduction of electric-hybrid Lightrams in Kochi, designed to operate at road level and serve as a feeder service for the Kochi Metro, connecting key locations within the city.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version