2024 സാമ്പത്തിക വർഷത്തിൽ ആപ്പിൾ 14 ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ   ഇന്ത്യയിൽ അസംബിൾ ചെയ്തതായി റിപ്പോർട്ട്.

ഐഫോൺ ഇന്ത്യയിൽ  കൂടുതൽ നിക്ഷേപത്തിന്

ആപ്പിൾ ഇപ്പോൾ അതിൻ്റെ മൊത്തം ഉത്പന്നങ്ങളിൽ  ഏഴിൽ ഒന്ന് ഇന്ത്യയിൽ നിന്ന് നിർമ്മിക്കുന്നു, 14 % ഉത്പാദനമാണ് ആപ്പിൾ ഇന്ത്യയിൽ നടത്തിയത്.

ഫോക്‌സ്‌കോൺ ഏകദേശം 67 ശതമാനം ഐഫോണുകൾ  ഇന്ത്യയിൽ അസംബിൾ ചെയ്തു. പെഗാട്രോൺ കോർപ്പറേഷൻ ഇന്ത്യയിൽ ഐഫോണുകളുടെ 17 ശതമാനവും നിർമ്മിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു .
 
ചൈന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രമായി തുടരുമ്പോഴും,  ആപ്പിൾ ചൈനയ്‌ക്കപ്പുറം അതിൻ്റെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമാണിത്.

തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തങ്ങളുടെ ഏക ഐഫോൺ നിർമ്മാണ കേന്ദ്രത്തിൻ്റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പിന് കൈമാറാൻ പെഗാട്രോൺ വിപുലമായ ചർച്ചകൾ നടത്തി വരികയാണ്.
 
ഇന്ത്യൻ ഉപഭോക്തൃ ഉൽപന്നങ്ങളുടെ കൂട്ടായ്‌മ കർണാടകയിലെ ഹൊസൂരിൽ നിർമിക്കുന്ന  പ്ലാന്റിൽ  പെഗാട്രോൺ സംയുക്ത സംരംഭ പങ്കാളിയായി  വരാൻ സാധ്യതയുണ്ട്.

Apple is expanding its iPhone manufacturing in India, with $14 billion worth of iPhones assembled locally in FY2024. Pegatron’s facility near Chennai is set to be transferred to the Tata Group, marking a significant shift in India’s electronics manufacturing landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version