രാഹുൽ ഗാന്ധി  കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി സമർപ്പിച്ചോ ? IAM Factcheck

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ വീഡിയോ AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റി രാഹുൽ പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണെന്ന് തെറ്റായി തയാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. എന്നാൽ ഈ   അവകാശവാദം തെറ്റാണെന്ന് Factcheckലൂടെ  കണ്ടെത്തി.

ആ ദൃശ്യങ്ങളിലെ  വസ്തുത എന്തായിരുന്നു ?

കേരളത്തിലെ വയനാട്ടിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏപ്രിൽ 3 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതാണ് യഥാർത്ഥ വീഡിയോ. സിപിഐയിലെ  ആനി രാജയ്ക്കും BJP കേരള ഘടകം സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെയാണ് ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്.

വൈറലായ ഫേക്ക് വീഡിയോയിൽ രാഹുൽ ഗാന്ധി രേഖകളിൽ ഒപ്പിടുന്നതും ഹിന്ദിയിൽ രാജി പ്രഖ്യാപിക്കുന്ന ഒരു ഹ്രസ്വ പ്രസ്താവന വായിക്കുന്നതും കാണാം.  AI വോയ്‌സ് ക്ലോൺ ഉപയോഗിച്ച് മാറ്റിയ ഇംഗ്ലീഷിലുള്ള പ്രസ്താവന ഇങ്ങനെ പറയുന്നുണ്ട് , “ഞാൻ, രാഹുൽ ഗാന്ധി, കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നു. തിരഞ്ഞെടുപ്പിന് വേണ്ടി ഹിന്ദുവായത് എനിക്ക് മടുത്തു. ഞാൻ അന്യായ യാത്ര നടത്തി, പ്രകടന പത്രിക പുറത്തിറക്കി, പക്ഷേ മോദി അഴിമതിക്കാരെ ജയിലിലേക്ക് അയക്കുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ അഴിമതിക്കാരെ ജയിലിലേക്ക് അയച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഞാൻ ഇറ്റലിയിലെ എൻ്റെ മുത്തച്ഛൻ്റെ വീട്ടിലേക്ക് പോകുന്നത്.”

ഈ വീഡിയോ വ്യാജമായി  നിർമിച്ചതായിട്ടാണ് കണ്ടെത്തിയത്.

വസ്തുതാ പരിശോധന

വൈറൽ വീഡിയോയിൽ രാഹുൽ ഗാന്ധിയുടെ വ്യാജ AI- ജനറേറ്റഡ് വോയ്‌സ് ക്ലോൺ ഉൾപ്പെടുത്തിയതായി കണ്ടെത്തി. വൈറൽ വീഡിയോയിൽ നിന്നുള്ള ചില പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ  ഗൂഗിളിൽ റിവേഴ്സ് ഇമേജ് തിരയലിൽ ഏപ്രിൽ 3 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഹാൻഡിൽ പങ്കിട്ട ഒരു YouTube വീഡിയോ കണ്ടെത്തി.ഏപ്രിൽ 3-ന് “കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി ബുധനാഴ്ച  വയനാട് ജില്ലാ കളക്ടർ രേണു രാജിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു” എന്ന അടിക്കുറിപ്പോടെ  ഷെയർ ചെയ്ത പോസ്റ്റുമായി വൈറലായ ഫേക്ക് വീഡിയോക്ക് സാമ്യം കണ്ടെത്തി.

രാഹുൽ ഗാന്ധിയുടെ  ഒറിജിനൽ വീഡിയോയിൽ, വൈറലായ ഫേക്ക്  വീഡിയോയിൽ അവകാശപ്പെടുന്നതുപോലെ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള  ഒരു പ്രസ്താവനയും ഇല്ല.  

A viral video allegedly showing Rahul Gandhi announcing his resignation from Congress was debunked as fake by ChannelIAM Fact check. Understand the importance of fact-checking in combating misinformation during elections.

Share.

Comments are closed.

Exit mobile version