മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നു ഇൻസ്റ്റാഗ്രാം വീഡിയോകൾ സൂചിപ്പിക്കുന്നു. മുന്തിരിയിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നും നന്നായി വൃത്തിയാക്കിയ ശേഷം മുതിർന്നവർക്ക് അവ കഴിക്കാം, പക്ഷെ കുട്ടികളെ അവയിൽ നിന്ന് അകറ്റി നിർത്തണമെന്നുമാണ് ഈ വൈറൽ വീഡിയോകൾ സൂചിപ്പിക്കുന്നത്;
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോകളിൽ എത്രത്തോളം സത്യമുണ്ട്?
ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകാൻ വിദഗ്ധരുടെ വീഡിയോകൾ നിർദ്ദേശിക്കുന്നു. എന്നാൽ രാസ അവശിഷ്ടങ്ങൾ പുറന്തള്ളാൻ ഇത് പൂർണമായും പര്യാപ്തമല്ലെന്ന് വിദഗ്ധർ പറയുന്നു. സമഗ്രമായ ശുചീകരണ പ്രക്രിയ പിന്തുടരാത്ത പക്ഷം മുന്തിരി ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതിൻ്റെ കാരണങ്ങൾ ആരോഗ്യ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു. ഷോപ്പിംഗ് ബാസ്‌ക്കറ്റുകളിൽ എത്തുന്നതിന് മുമ്പ് നിരവധി രാസവസ്തുക്കൾ അവയിൽ എങ്ങനെ തളിക്കപ്പെടുന്നുവെന്ന് ഈ വീഡിയോകൾ ചിത്രീകരിക്കുന്നു.
രാസവസ്തുക്കളിൽ നിന്ന് മുക്തി നേടുന്നതിന് മുന്തിരി നന്നായി വൃത്തിയാക്കാനുള്ള ഒരു മാർഗവും വീഡിയോകൾ പരാമർശിക്കുന്നു. ഒരു ബൗൾ ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് കഴിക്കുന്നതിന് മുമ്പ് അഞ്ച് മുതൽ പത്ത് മിനിറ്റ് നേരം കെട്ടുന്നത് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു. ഇപ്പോൾ സീസണിലായ സ്ട്രോബെറിയും മുന്തിരിയും മുതിർന്നവരിലും കുട്ടികളിലും തൊണ്ടയിലെ അണുബാധയ്ക്ക് കാരണമാകുന്നുവെന്ന് അവകാശപ്പെട്ട് ചൈൽഡ് സ്‌പെഷ്യലിസ്റ്റും നിയോനറ്റോളജിസ്റ്റുമായ ഡോ രാഹുൽ അഡ്‌സുൽ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കിട്ടു.
“സ്ട്രോബെറിയുടെയും മുന്തിരിയുടെയും സീസൺ ഇതാ, തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവയുടെ സീസൺ എത്തിയതോടെ കഴിഞ്ഞ ഒരു മാസമായി തൊണ്ടവേദന, അല്ലെങ്കിൽ തൊണ്ടയിലെ അണുബാധ സാധാരണമാകുന്നു . പരിശോധിച്ചവരിൽ കണ്ടെത്തിയ സാധാരണ ലക്ഷണങ്ങൾക്ക് കുട്ടികളിലും മുതിർന്നവരിലും ഒരു പൊതു ബന്ധം ഉണ്ടായിരുന്നു, അവർ സ്ട്രോബെറി അല്ലെങ്കിൽ മുന്തിരി കഴിച്ചിരുന്നു, മുന്തിരിയിൽ പരമാവധി കീടനാശിനികൾ അടങ്ങിയിട്ടുണ്ട്, ഈ വിഷ രാസവസ്തുക്കൾ തൊണ്ടയിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു” എന്ന് ഡോ രാഹുൽ അഡ്‌സുൽ പറയുന്നു. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, അതിനുശേഷം ഈ പഴങ്ങൾ കഴിക്കുന്നത് നിർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുന്തിരി ശരിക്കും ദോഷകരമാണോ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത്, വിവരങ്ങൾ പരിശോധിക്കുന്നത് പ്രധാനമാണ്.
ഉയർന്ന കീടനാശിനി അവശിഷ്ടങ്ങളുള്ള മുന്തിരി കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഡൽഹിയിലെ പട്‌പർഗഞ്ചിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. മീനാക്ഷി ജെയിൻ പറഞ്ഞു.
“ഈ സീസണിൽ, നാം കഴിക്കുന്ന മുന്തിരിയുടെ സുരക്ഷയെക്കുറിച്ച് അവയുടെ കൃഷിയിൽ കനത്ത കീടനാശിനികളുടെ ഉപയോഗം കാരണം ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്, കീടനാശിനികൾ, വിളകളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, അവശിഷ്ടങ്ങൾ പഴങ്ങളിൽ നിലനിൽക്കുമ്പോൾ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഉയർന്ന കീടനാശിനി അവശിഷ്ടങ്ങളുള്ള മുന്തിരി കഴിക്കുന്നത് നാഡീവ്യവസ്ഥയ്ക്ക് ഹാനികരമാകാൻ സാധ്യതയുണ്ട്. ഹോർമോണുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. കൂടാതെ ചില അർബുദങ്ങൾക്കുള്ള സാധ്യത പോലും ഉണ്ടാക്കുന്നു . അതിനാൽ, കീടനാശിനി നിറഞ്ഞ മുന്തിരിയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
മുന്തിരിയിൽ കനത്ത കീടനാശിനികൾ പുരട്ടുന്നത് പുതിയ കാര്യമല്ല. പരമ്പരാഗതമായി വളർത്തുന്ന മുന്തിരിയിൽ 56 വ്യത്യസ്ത കീടനാശിനി അവശിഷ്ടങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കീടനാശിനി എക്സ്പോഷറിനെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്ന ഒരു ഡാറ്റാബേസ് ആയ വാട്ട്‌സ് ഓൺ മൈ ഫുഡ് വിവരങ്ങൾ പങ്കു വയ്ക്കുന്നു.
ഭക്ഷണത്തിലെ കീടനാശിനി അവശിഷ്ടങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിനും ക്ഷേമത്തിനും പാരിസ്ഥിതിക സുരക്ഷയ്ക്കും ഭീഷണിയാണ്. പ്രാണികൾ, കീടങ്ങൾ മുതലായവയിൽ നിന്ന് മുന്തിരിയെ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. പ്രത്യേക പഴത്തിൻ്റെ സീസണല്ലെങ്കിലും പഴങ്ങൾ പാകമാകുന്നതിനും പഴുക്കുന്നതിനും രാസവസ്തുക്കൾ ഉപയോഗിക്കുന്നു, അത് കൂടുതൽ അപകടമുണ്ടാക്കുമെന്നു ഗുഡ്ഗാവ് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡ് – ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ദീപ്തി ഖതൂജ പറയുന്നു.
ഉപ്പും ബേക്കിംഗ് സോഡയും കലർന്ന ചെറുചൂടുള്ള വെള്ളത്തിൽ മുന്തിരി കഴുകുന്നത് രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് നിരവധി ഇൻസ്റ്റാഗ്രാം റീലുകൾ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, മുകളിൽ പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് മുന്തിരി ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്താൽ മാത്രം പോരാ എന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.
“മിക്ക കേസുകളിലും, കഴുകുന്നതും കുതിർക്കുന്നതും അവശിഷ്ടത്തിൻ്റെ അളവ് ഒരു പരിധിവരെ കുറയ്ക്കാൻ ഇടയാക്കും, അതേസമയം തൊലി കളയുക, കുതിർക്കുക, പോലുള്ള മറ്റ് മാർഗ്ഗങ്ങൾ കീടനാശിനി അവശിഷ്ടങ്ങൾ കൂടുതൽ ഫലപ്രദമായി കുറയ്ക്കും” എന്ന് ഡോ.ദീപ്തി ഖതുജ കൂട്ടിച്ചേർത്തു.
മുന്തിരി കഴുകുന്നതിനുള്ള ശരിയായ മാർഗം ദീപ്തി ഖതുജ നിർദ്ദേശിച്ചു.
“2 ശതമാനം ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകുന്നത് പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപരിതലത്തിൽ സാധാരണയായി കാണപ്പെടുന്ന കീടനാശിനി അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്യും. കീടനാശിനിയുടെ ഭൗതിക-രാസ ഗുണങ്ങളും പ്രക്രിയയുടെ സ്വഭാവവും കണക്കിലെടുത്ത് മികച്ച ഫലത്തിനായി മുന്തിരി, ആപ്പിൾ, പേരക്ക, പ്ലംസ്, മാമ്പഴം, പീച്ച്, പിയേഴ്സ് തുടങ്ങിയ പഴങ്ങൾ 2-3 തവണയെങ്കിലും കഴുകുന്നത് നല്ലതാണ്.
അതേസമയം, ഡോ. മീനാക്ഷി ജെയിൻ, പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും അഴുക്ക് മാത്രമല്ല, രാസ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ മൂന്ന് ഘട്ടങ്ങൾ പങ്കുവെച്ചു:
1. ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുക: ഇത് അഴുക്കും ചില ഉപരിതല കീടനാശിനികളും നീക്കംചെയ്യാൻ സഹായിക്കുന്നു.
2. വിനാഗിരി ലായനിയിൽ മുക്കിവയ്ക്കുക: വിനാഗിരിയും വെള്ളവും (1: 3 അനുപാതം) കലർത്തി മുന്തിരി ഏകദേശം 5-10 മിനിറ്റ് മുക്കിവയ്ക്കുക. ചില കീടനാശിനികളെ നശിപ്പിക്കാൻ വിനാഗിരി സഹായിക്കും.
3. വീണ്ടും കഴുകുക: കുതിർത്തതിന് ശേഷം, ഒഴുകുന്ന വെള്ളത്തിനടിയിൽ മുന്തിരി നന്നായി കഴുകുക.
Instagram reels are warning about the dangers of consuming unwashed grapes due to pesticide contamination. Experts advise thorough cleaning to mitigate health risks, highlighting the need for proper hygiene practices.