ഇലോൺ മസ്‌കിനെ കാത്തിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഇന്ത്യാ സന്ദർശന വേളയിൽ സ്കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ്, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ് എന്നിവയുൾപ്പെടെയുള്ള ബഹിരാകാശ സ്റ്റാർട്ടപ്പുകളുമായി ഇലോൺ മസ്‌ക് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകം നിക്ഷേപപ്രതീക്ഷയിലാണ്.
അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ബഹിരാകാശ കമ്പനികളുമായി ഇലോൺ മസ്‌ക് കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ്, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ് എന്നിവയുൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് കൂടികാഴ്ചക്കായി ഒരുങ്ങിയിരിക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചു കഴിഞ്ഞു.
മസ്‌കിൻ്റെ സന്ദർശനം സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്കിനും ടെസ്‌ല ഇൻകോർപ്പറേഷനും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിലേക്ക് കടക്കാൻ വഴിയൊരുക്കും. ടെസ്‌ല ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ സാധ്യതയുണ്ടെന്ന് മസ്‌ക് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. സ്റ്റാർലിങ്ക് 2021-ൽ ഇന്ത്യയിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു യൂണിറ്റ് സ്ഥാപിച്ചെങ്കിലും അതിൻ്റെ സേവനങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതികൾക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ ദേശീയ ബഹിരാകാശ പദ്ധതി അടുത്തിടെ ചില ആഗോള വിജയങ്ങൾ നേടിയിട്ടുണ്ട് എന്നതാണ് ഇലോൺ മസ്കിനെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കു ആകർഷിക്കുന്നത്. ബഹിരാകാശ വ്യവസായ രംഗത്ത് സ്വകാര്യ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ നയപരമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഫെബ്രുവരിയിൽ റോക്കറ്റ്, സാറ്റലൈറ്റ് നിർമ്മാണത്തിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സർക്കാർ പുറത്തിറക്കിയിരുന്നു .
Elon Musk’s upcoming visit to India, where he will engage with Indian space companies and potentially discuss collaborations, along with Tesla Inc.’s investments and Starlink’s presence in the country.