തൃശ്ശൂരിലെ വാഴിച്ചാലിനു വനഭംഗി ഒരല്പം കൂടുതലാണ്. അതിനുമപ്പുറം ഈ സ്ഥലത്തിന് മറ്റൊരു പ്രത്യേകതയുണ്ട് . ദക്ഷിണേന്ത്യയിൽ ആദ്യമായി താമസക്കാരായ ആദിവാസി സമൂഹങ്ങൾക്ക് സാമൂഹിക വനാവകാശം (Community Forest Rights ) ലഭിച്ച പ്രദേശങ്ങളിലൊന്നാണ് വാഴച്ചാൽ വനത്തിന് ചുറ്റുമുള്ള പ്രദേശം. ഇവിടത്തെ ഗ്രാമങ്ങൾക്ക് അവരുടെ പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന വനഭൂമിയെ അംഗീകരിക്കാനും, വിഭവങ്ങൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും അവകാശം നൽകുന്നു. ചാലക്കുടി, കരുവന്നൂർ നദീതടങ്ങൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയ ഗ്രാമങ്ങളും വാസസ്ഥലങ്ങളും നിറഞ്ഞതാണ്.
അവരുടെ ഇടയിൽ പ്രവർത്തിക്കുവാനാണ് പരിസ്ഥിതിശാസ്ത്രത്തിൽ പരിശീലനം നേടിയ സാമൂഹിക പ്രവർത്തക കൂടിയായ ഡോ.മഞ്ജു വാസുദേവൻ തീരുമാനിച്ചത്. അവിടെ നിന്നുമായിരുന്നു ഫോറസ്റ്റ് പോസ്റ്റ് എന്ന ശൃംഖലയുടെ തുടക്കം. ഇന്ന് വാഴിച്ചാലിന്റെ മാത്രമല്ല തമിഴ്നാട്ടിലേയും ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി ഈ ശൃംഖല പ്രവർത്തിക്കുന്നു. ആദിവാസി വിഭാഗത്തിലെ അംഗങ്ങളുമായി ഡോ.മഞ്ജു വാസുദേവൻ പലപ്പോഴും കാട്ടിലേക്ക് പോകുമായിരുന്നു. ഒരു യാത്രയിൽ, വനത്തിൽ കാട്ടുശതാവരി സമൃദ്ധമാണെന്ന് അവർ മനസ്സിലാക്കി. അവർ അതിൽ നിന്ന് അച്ചാർ ഉണ്ടാക്കാൻ തുടങ്ങി.
അവരുടെ ഒരു പ്രാദേശിക പരിപാടിയിൽ, ഒരു സ്ത്രീ മഞ്ജുവിൻ്റെ അടുത്ത് വന്ന് അച്ചാറല്ലാതെ മറ്റെന്തെങ്കിലും ശതാവരി ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു. കാട്ടുതേനിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്ന മഞ്ജു , തേൻ ഉപയോഗിച്ച് ശതാവരി ഉത്പന്നം തയാറാക്കി പരീക്ഷിച്ചു. അത് ഹിറ്റായി മാറുകയും ചെയ്തു.
അങ്ങനെ വനവിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണ ഉൽപന്നങ്ങൾ മാത്രമല്ല, ഗോത്രങ്ങൾ നിർമ്മിച്ച കൊട്ടകൾ, പായകൾ, സഞ്ചികൾ, മറ്റ് സാധനങ്ങൾ എന്നിവയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രാഥമിക മാർഗമായി ഈ പ്രാദേശിക പരിപാടികൾ മാറി.
ഈ ഒരു ലക്ഷ്യം നിറവേറ്റുന്നതിനായി കാദർ, മലയർ, മുതുവർ എന്നീ ഗോത്രങ്ങളുമായി ഇടപഴകിയ മഞ്ജുവും സംഘവും 2017-ൻ്റെ തുടക്കത്തിൽ അങ്ങനെ ഫോറസ്റ്റ് പോസ്റ്റ് എന്ന ശൃംഖല സ്ഥാപിച്ചു. ഡോ.മഞ്ജു വാസുദേവന്റെ ഇടപെടലിൽ കൊണ്ട് കേരളത്തിലെ തദ്ദേശീയ സമൂഹങ്ങൾക്ക് ഉപജീവനത്തിനുള്ള അവസരങ്ങൾ നൽകാൻ ഫോറസ്റ്റ് പോസ്റ്റിലൂടെ സാധിച്ചു.
ഡോ.മഞ്ജു വാസുദേവൻ ഫോറസ്റ്റ് പോസ്റ്റ് എന്ന ശൃംഖലയുടെ തുടക്കത്തെക്കുറിച്ച് വിശദീകരിക്കുന്നു.
വാഴിച്ചാൽ മേഖലയിലെ കാടിനെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീ കൂട്ടായ്മകൾക്കു വേണ്ടി വരുമാനത്തിനായി എന്ത് ചെയ്യുവാൻ പറ്റുമെന്ന് 2016 ലാണ് ആലോചിച്ചു തുടങ്ങിയത്. കാട്ടു നെല്ലിക്ക, തേൻമെഴുക് തുടങ്ങിയ കാട്ടു വിഭവങ്ങൾ കൊണ്ട് ചെറിയ ചെറിയ മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി തുടങ്ങിയതായിരുന്നു തുടക്കം. പല ഊരുകളിലും പെടുന്ന സ്ത്രീ സമൂഹങ്ങളുമായി ഇടപഴുകുന്നത് തന്നെ ഒരു അനുഭവമാണ്. ഇവരുടെ രീതി വച്ച് നോക്കുമ്പോൾ അവർക്കു തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്. അത് കൊണ്ട് അവർക്ക് വീടുകളിലെ ആവശ്യങ്ങൾക്ക് പുരുഷന്മാരെ ആശ്രയിക്കേണ്ടി വരുന്നില്ല. അവർക്കു അവരുടേതായ ഒരു സമ്പാദ്യം വീടുകളിൽ ഉണ്ടാക്കാനാകുന്നു. അവരാണ് തങ്ങളുടെ പരമ്പരാഗത അറിവുകൾ കൂട്ടായ്മകളിൽ പങ്കു വയ്ക്കുന്നത്. അത് അവർക്കു അംഗീകാരവും നൽകും ഒപ്പം പ്രോത്സാഹനവും നൽകുന്നു.
എട്ടു ഊരുകളിൽ നിന്നും ഇപ്പോൾ അഞ്ച് ഉത്പന്നങ്ങളാണ് നിർമിച്ചെടുക്കുന്നു. തേൻമെഴുകു കൊണ്ട് സോപ്പ്, ലിപ് ബാം അടക്കം ഉത്പന്നങ്ങൾ ഉണ്ടാക്കുന്നു. മലരുടെ ഒക്കെ പരമ്പരാഗത കേശ സംരക്ഷണ അറിവുകൾ വച്ചുണ്ടാക്കുന്ന ഹെയർ ഓയിൽ, പിന്നെ കാട്ടിലെ ഭക്ഷ്യയോഗ്യമായ വിഭവങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന മാങ്ങാ ഇഞ്ചി മിട്ടായി, അച്ചാറുകൾ തുടങ്ങിയ ഉത്പന്നങ്ങൾ എന്നിവയും വിപണിയിലെത്തിക്കുന്നു. മുതുവ വിഭാഗത്തിലെ സ്ത്രീകൾ ഈറ്റ വച്ച് മെടഞ്ഞുണ്ടാക്കുന്ന കുട്ട, വട്ടി, പായ മുതൽ ജിയോ ടാഗ് വരെ ഉല്പന്നങ്ങളും ഇത്തരം കൂട്ടായ്മകൾ വഴി ശേഖരിക്കുന്നു.
മലയ, ഇരുള വിഭാഗത്തിൽ പെട്ട വനിതകൾ ആദിവാസി വിഭാഗത്തിൽ പെട്ടവരാണെങ്കിലും കാടിനെ ആശ്രയിച്ചല്ല ജീവിക്കുന്നത്. അവരെ തുന്നൽ, കരകൗശല മോഡലുകൾ തുടങ്ങിയവ ഉണ്ടാക്കാൻ പഠിപ്പിച്ചു ആ ഉത്പന്നങ്ങളും ശേഖരിക്കുന്നു. തദ്ദേശീയരായ ആളുകൾക്ക് വിഭവങ്ങൾ എവിടെ കണ്ടെത്താമെന്നും വിളവെടുപ്പ് വർഷത്തിലെ ഏത് സമയത്താണെന്നും അറിയാം. പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ എത്രമാത്രം
വനത്തിൽ നിന്ന് വിളവെടുക്കാമെന്നും അവർക്കറിയാം. മഞ്ജു പറയുന്നു. ഉദാഹരണത്തിന് മെയ് മാസത്തിലെ മൂന്നോ നാലോ ആഴ്ചയിൽ മാത്രം ലഭിക്കുന്ന ഒരു കാട്ടു മുന്തിരിയുണ്ട്. അതും തേടിപ്പിടിച്ചു ശേഖരിക്കുന്ന അംഗങ്ങളുണ്ട് എന്ന് മഞ്ജു ചൂണ്ടിക്കാട്ടുന്നു.
പരാഗണ പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി.നേടിയ മഞ്ജു കേരളത്തിലെ റിവർ റിസർച്ച് സെൻ്ററിലെ കൺസർവേഷൻ ആൻഡ് ലൈവ് ലിഹുഡ്സ് പ്രോഗ്രാമിനും നേതൃത്വം നൽകുന്നു. നദീജല അവകാശ സമര സേനാനിയായ ഡോ ലത അനന്തയ്ക്കൊപ്പം നദീജല അവകാശ പ്രസ്ഥാനത്തിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.
വിവിധ ഔഷധ ഇലകൾ, വേരുകൾ, മരങ്ങളുടെ പുറംതൊലി, തേൻ എന്നിവയും പല ഉൽപ്പന്നങ്ങളും സംസ്ഥാന വനം വകുപ്പിൻ്റെ വന വികസന ഏജൻസി ന്യായവിലയ്ക്ക് ആദിവാസികളിൽ നിന്ന് വാങ്ങുന്നു.
പദ്ധതിയുടെ തുടക്കത്തിൽ, നീലഗിരിയിലെ കീസ്റ്റോൺ ഫൗണ്ടേഷനിൽ നിന്ന് അവർക്ക് ധനസഹായം ലഭിച്ചു, അത് മൂന്ന് വർഷമായി തുടർന്നു. തേനീച്ച മെഴുകും സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിച്ച് എങ്ങനെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് കീസ്റ്റോൺ സ്ത്രീകളെ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്തു.
ഫോറസ്റ്റ് പോസ്റ്റ് വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്കിപ്പോൾ നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാം. പ്രാദേശിക ഓർഗാനിക് ഷോപ്പുകളിൽ നിന്നും വാങ്ങാനാകും. കുടുംബശ്രീ പോലുള്ള കൂട്ടായ്മകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഫോറസ്റ്റ് പോസ്റ്റ് കൂടുതൽ അവസരങ്ങൾ തുറക്കുകയുമാണ്.
Forest Post, initiated by Dr. Manju Vasudevan, uplifts tribal communities in Kerala by providing livelihood opportunities through sustainable forest-based products. Learn about the innovative approach of using wild resources to create value-added products and empower indigenous women.