കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ ഉടമയായ  ജയ് മേത്ത വാസ്തവത്തിൽ ആരാണ്? അത്ര നിസ്സാരനല്ല ജൂഹി ചൗളയുടെ ഭർത്താവ് കൂടിയായ ജയ് മേത്ത. ഗാന്ധിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കൂട്ടായ്മയായ ദി മേത്ത ഗ്രൂപ്പിൻ്റെ ചെയർമാനാണ് ജയ് മേത്ത. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കെനിയ, ഉഗാണ്ട എന്നിവിടങ്ങളിൽ ശക്തമായ സാനിധ്യവുമുണ്ട്. സിമൻ്റ്, നിർമ്മാണ സാമഗ്രികൾ, പാക്കേജിംഗ്, പഞ്ചസാര, ഹോർട്ടികൾച്ചർ, ഫ്ലോറികൾച്ചർ, എഞ്ചിനീയറിംഗ് എന്നിവയിലെല്ലാം കൈവെച്ച ബിസിനസ്സ് ലീഡർഷിപ്പാണ് ജയ്മേത്ത

മേത്ത ഗ്രൂപ്പിൻ്റെ ആസ്തി 500 മില്യൺ ഡോളറിലധികം ആണ്, ഏകദേശം 4,171 കോടി രൂപ. 15,000 ജീവനക്കാരുള്ള ഈ കമ്പനി ഗ്രൂപ്പിന് കീഴിൽ സൗരാഷ്ട്ര സിമൻ്റ് ലിമിറ്റഡ്, ഗുജറാത്ത് സിദ്ധീ സിമൻ്റ് ലിമിറ്റഡ്, അഗ്രിമ കൺസൾട്ടൻ്റ്സ് ഇൻ്റർനാഷണൽ, മേത്ത പ്രൈവറ്റ്  ലിമിറ്റഡ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലിമിറ്റഡ് എന്നിവയും ഉൾപ്പെടുന്നു. ജയയുടെ മുത്തച്ഛനും വ്യവസായിയുമായ നഞ്ചി കാളിദാസ് മേത്തയാണ് മേത്ത ഗ്രൂപ്പ് സ്ഥാപിച്ചത്. ജയ് മേത്ത യുഎസിലെ കൊളംബിയ സർവകലാശാലയിൽ നിന്ന് ബിഎസും സ്വിറ്റ്സർലൻഡിലെ ലോസാനിലുള്ള ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

The background of Jai Mehta, co-owner of the Kolkata Knight Riders and Chairman of The Mehta Group, an Indian multinational conglomerate.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version