കേരളത്തിൽ പ്രൊഫഷണലുകളുടെ റിവേർസ് മൈഗ്രേഷൻ നടക്കുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 2025ന്റെ ആദ്യ ഏഴ് മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏകദേശം 40000 പ്രൊഫഷണലുകൾ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതായി കൊച്ചിയിൽ കേരള സൈബർ സെക്യൂരിറ്റി സമ്മിറ്റ് 2025ൽ (Kerala Cyber Security Summit 2025) സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായും നൽകും. മുൻകൂട്ടി ഒരുക്കിയ വർക്ക്ഷോപ് വ്യവസായികൾക്ക് അവരുടെ സംരംഭങ്ങൾ, MSMEകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സുരക്ഷാ മുൻകരുതലുകൾ, ബലം, സന്നദ്ധത എന്നിവയിൽ പ്രൊഫഷണൽ-ഗ്രേഡ് ഇൻസൈറ്റുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

500 കമ്പനികൾക്ക് സൗജന്യ സൈബർ സെക്യൂരിറ്റി സേവനം

പ്രൊഫഷണലുകൾ ഏറെ ഉപയോഗിക്കുന്ന LinkedIn പ്ലാറ്റ്ഫോമിലെ അനലിറ്റിക് ഡാറ്റ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി. പ്രൊഫഷണലുകളുടെ റിവേർസ് മൈഗ്രേഷൻ കേരളത്തിന്റെ സാമ്പത്തിക പ്രതിരോധശേഷിയും വളർച്ചാ സാധ്യതകളും വ്യക്തമാക്കുന്ന സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ആസ്ഥാനമായ F9 ഇൻഫോടെക് അടുത്ത 30 ദിവസത്തിനുള്ളിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സെക്യൂരിറ്റി നിരീക്ഷണവും അലർട്ടിംഗും സൗജന്യമായി നൽകും. മുൻകൂട്ടി ഒരുക്കിയ വർക്ക്ഷോപ് വ്യവസായികൾക്ക് അവരുടെ സംരംഭങ്ങൾ, MSMEകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സുരക്ഷാ മുൻകരുതലുകൾ, ബലം, സന്നദ്ധത എന്നിവയിൽ പ്രൊഫഷണൽ-ഗ്രേഡ് ഇൻസൈറ്റുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള സൈബർ സെക്യൂരിറ്റി സൗജന്യമായി നൽകുന്നത് നമ്മുടെ ഇക്കോസിസ്റ്റം ശക്തമാക്കുന്നതിന് സഹായകമാണ്. ഇതിന് പുറമേ, പങ്കെടുക്കുന്ന കമ്പനികൾക്ക് സമഗ്രമായ സെക്യൂരിറ്റി ആർക്കിടെക്ചർ റിവ്യൂയും അസ്സസ്‌മെന്റും ലഭിക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ കുറ്റകൃത്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളും ഭീഷണികളും നേരിടാൻ ആവശ്യമായ സുരക്ഷാ ഘടനയും സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തവേ സോഫോസ് മിഡിൽ ഈസ്റ്റ് (Sophos ME) ഡയറക്ടർ ഗോപൻ ശിവശങ്കരൻ വിശദീകരിച്ചു.

MSMEകളുടെയും സ്റ്റാർട്ടപ്പുകളുടെയും സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകിയാണ് കേരള സൈബർ സെക്യൂരിറ്റി സമ്മിറ്റ് 2025 നടത്തിയത്. ഗ്ലോബൽ മൾട്ടി-ക്ലൗഡ്, സൈബർ സെക്യൂരിറ്റി സ്ഥാപനമായ F9 ഇൻഫോടെക്, കേരള സർക്കാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ഡയറക്ടറും (റിട്ട.) ലെഫ്. കമാൻഡറുമായ സജിത് കുമാർ, F9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ, സിടിഒ രാജേഷ് രാധാകൃഷ്ണൻ, സിഐഎസ്ഒ രാജേഷ് വിക്രമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മെഡിവിഷൻ ഗ്രൂപ്പ് ഡയറക്ടർ ബിബു പുന്നൂരാൻ, കൊച്ചി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത് , ടൈ കേരള പ്രസിഡന്റ് വിവേക് ഗോവിന്ദ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, മെയ്ൻ കാൻകോർ IT AVP കെ.എം. സങ്കീത്, ലുലു ഗ്രൂപ്പ് ഇന്ത്യ CIO അനിൽ മേനോൻ, എംസൈൻ ടെക്നോളജീസ് ഡയറക്ടർ റോബിൻ ജോയ്, മലയാള മനോരമ IT സീനിയർ ജനറൽ മാനേജർ വി.വി. ജേക്കബ് തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ പങ്കെടുത്തു. പാനൽ ചർച്ചകൾ സീനിയർ ജേർണലിസ്റ്റ് ജോ സ്കറിയ, SFO ടെക്നോളജീസ് ഗ്ലോബൽ സിഐഒ പ്രിൻസ് ജോസഫ് എന്നിവർ മോഡറേറ്റ് ചെയ്തു.

at the kerala cyber security summit 2025, f9 infotech offered free 24/7 monitoring to 500 companies to strengthen msme and startup cyber resilience.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version