ജാഗ്വാർ ലാൻഡ് റോവർ തമിഴ്നാട് നിർമിക്കും

ടാറ്റ മോട്ടോഴ്‌സ് തമിഴ്‌നാട്ടിലെ പുതിയ പ്ലാൻ്റിൽ ജാഗ്വാർ ലാൻഡ് റോവർ ആഡംബര കാറുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. പൂർണമായും ആഭ്യന്തര നിർമാണത്തിനായി 1 ബില്യൺ ഡോളറിൻ്റെ നിക്ഷേപം പുതിയ പ്ലാന്റിൽ ടാറ്റ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ടാറ്റ മോട്ടോഴ്‌സ് മാർച്ചിൽ തമിഴ്‌നാട്ടിൽ ഒരു പുതിയ പ്ലാൻ്റിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഏതൊക്കെ മോഡലുകളാണ് അവിടെ നിർമ്മിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല.  

Jaguar Land Rover ബ്രാൻഡഡ് കാറുകൾ ഇന്ത്യയിൽ ഈ പ്ലാന്റിൽ വച്ച് പൂർണമായും നിർമിക്കുകയാണ് ടാറ്റായുടെ ലക്ഷ്യം. ഇവിടെ കാറുകൾ ആഭ്യന്തരമായി വിൽക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യും .

JLR-ന് ബ്രിട്ടനിൽ മൂന്ന് കാർ ഫാക്ടറികളുണ്ട്, കൂടാതെ ചൈന, ബ്രസീൽ, സ്ലൊവാക്യ എന്നിവിടങ്ങളിലും കാറുകൾ നിർമ്മിക്കുന്നു.
റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്‌പോർട്ട്, ജാഗ്വാർ എഫ്-പേസ് തുടങ്ങിയ കാറുകൾ വിൽക്കുന്ന ഇന്ത്യയിൽ  JLR  ഇപ്പോഴും ഒരു പ്രധാന ബ്രാൻഡാണ്.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഈ പ്രീമിയം മോഡലുകൾ  കയറ്റുമതി ചെയ്യുന്നത് ബ്രിട്ടനിൽ നിന്ന് പൂർണ്ണമായും നിർമ്മിച്ച വാഹനങ്ങളായോ അല്ലെങ്കിൽ പൂനെ നഗരത്തിനടുത്തുള്ള ഒരു പ്ലാൻ്റിൽ കൂട്ടിച്ചേർക്കുന്ന ഭാഗങ്ങളായോ ആണ്.

ടാറ്റ മോട്ടോഴ്‌സിൻ്റെ വരുമാനത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും JLR സംഭാവന ചെയ്യുന്നു, സ്‌പോർട്ടി റേഞ്ച് റോവർ എസ്‌യുവികൾക്കും ജാഗ്വാർ സലൂണുകൾക്കുമുള്ള ശക്തമായ ഡിമാന്റിന്റെ പിൻബലത്താൽ  2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സ് അഞ്ച് വർഷത്തിനിടയിലെ ആദ്യ വാർഷിക ലാഭം റിപ്പോർട്ട് ചെയ്തു.

ബ്രിട്ടീഷ്  JLR ബ്രാൻഡിൻ്റെ റീട്ടെയിൽ വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആഗോളതലത്തിൽ 22% ഉയർന്ന് 432,000 കാറുകളായി. Mercedes-Benz, BMW എന്നിവയുമായി മത്സരിക്കുന്ന ഇന്ത്യയിൽ വിൽപ്പനയിൽ 81% വർധനവുണ്ടായെങ്കിലും 4,436 എണ്ണം മാത്രമാണ് വിറ്റത്.  

Tata Motors’ plans to invest $1 billion in a new manufacturing plant in Tamil Nadu to produce Jaguar Land Rover luxury cars domestically, aiming to boost sales in India and exports.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version