ഏറ്റവും മികച്ച വിലയിൽ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് തുടക്കമായി. കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും (LuLu Hypermarket), ലുലു ഡെയിലികളിലുമാണ് (LuLu Daily) സൗഭാഗ്യോത്സവത്തിന് തുടക്കമായിരിക്കുന്നത്. ഓണക്കാല ഷോപ്പിങ്ങ് മികവുറ്റതാക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഷോപ്പിങ്ങിലൂടെ നേടാം.

18 കിയ സോനറ്റ് കാറുകൾ, സ്വർണ നാണയങ്ങൾ, ടിവി, മൊബൈൽ ഫോണുകൾ എന്നിവയ്ക്കൊപ്പം മറ്റ് നിരവധി സമ്മാനങ്ങളുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 7 വരെ സൗഭാഗ്യോത്സവം ഓഫർ‌ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട് (Lulu Connect), ഫാഷൻ (LuLu Fashion Store), സെലിബ്രേറ്റ് (Lulu Celebrate) ഉൾപ്പടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വിൽപ്പനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ലുലുവിൽ ഒരുങ്ങുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ  നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി തുടങ്ങിയവ വിലക്കുറവിൽ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതൽ കുട്ടികളുടെ വരെ വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി  ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ തുടങ്ങി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ലാപ്ടോപ്പ് എന്നിവയ്ക്കും ലുലു  കണക്ടിൽ വൻ വിലക്കുറവാണ്. കല്യാണപ്പുടവയും ഓണക്കോടിയും അടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version