പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 കോടി രൂപ സമാഹരിച്ച് സ്പേസ് സ്റ്റാർട്ടപ്പ് ഇൻസ്പെസിറ്റി (InspeCity). അടുത്ത 18 മാസത്തിനുള്ളിൽ നാല് ബഹിരാകാശ ദൗത്യങ്ങൾ നടപ്പിലാക്കാനും സാങ്കേതികവിദ്യകൾ വാണിജ്യവൽക്കരിക്കാനുമാണ് സ്റ്റാർട്ടപ്പ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെച്ച് പരിപാലിക്കുന്നതിനും മാറ്റുന്നതിനും ഡീ-ഓർബിറ്റ് ചെയ്യുന്നതിനുമുള്ള സാങ്കേതികവിദ്യകളാണ് താനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ കമ്പനി വികസിപ്പിക്കുന്നത്.
ഐ.എസ്.ആർ.ഒ ലാബുകളിൽ നിന്നും പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രവർത്തനപരമായ പരിശോധനകളും ക്ലിയറൻസുകളും കമ്പനി ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. GITA, CHAKSU, RAMA തുടങ്ങിയ നൂതന ഉൽപ്പന്ന സ്റ്റാക്കുകളാണ് ഇൻസ്പെസിറ്റി ഇതിനായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ മേഖല അതിവേഗം വളരുന്ന സാഹചര്യത്തിൽ, ഈ പുതിയ നിക്ഷേപം കമ്പനിയുടെ വളർച്ചയ്ക്ക് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Thane-based space tech startup InspeCity raises ₹100 crore in Pre-Series A funding led by Ashish Kacholia and Speciale Invest to launch 4 space missions
