AI സുന്ദരിമാർക്കിടയിൽ ആരാണ് ലോക സുന്ദരി എന്ന് അധികം താമസിയാതെയറിയാം. മിസ്സ് എ ഐ ലോക സുന്ദരിയെ തിരഞ്ഞെടുക്കാൻ സൗന്ദര്യമത്സരം തന്നെ അരങ്ങേറാൻ പോകുകയാണ്. തിരഞ്ഞെടുക്കുന്നത് ഏറ്റവും സൗന്ദര്യവും ബുദ്ധിയും ഉള്ള എ ഐ സ്ത്രീ മോഡലിനെയാകും . ഒന്നാം സമ്മാനമായി ലോക AI സുന്ദരിക്ക് ലഭിക്കുക 16 ലക്ഷത്തിലധികം ഇന്ത്യൻ രൂപ.
എഐയുടെ സഹായത്തോടെ നിർമിച്ച മോഡലുകളെയും, ഇൻഫ്ളുവൻസർമാരേയും കേന്ദ്രീകരിച്ചാണ് മിസ് എഐ മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഇവ ഏതെങ്കിലും പ്രത്യേക ടൂള്‍ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം എന്ന നിബന്ധനയില്ല. ഓപ്പണ്‍ എഐയുടെ ഡാല്‍-ഇ63, മിഡ്ജേണി, കോ പൈലറ്റ് ഡിസൈനർ എന്നിവയെല്ലാം ഉപയോഗിച്ച് AI അവതാറുകള്‍ നിർമിച്ചെടുക്കാനാവും.
ലോകത്താകമാനമുള്ള എഐ ക്രിയേറ്റർമാരുടെ നേട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കുകയെന്ന് ലക്ഷ്യത്തോടെ വേള്‍ഡ് എഐ ക്രിയേറ്റർ അവാർഡ്സ് ആണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 20000 ഡോളറിന്റെ (16 ലക്ഷത്തിലേറെ രൂപ) സമ്മാനങ്ങളാണ് ലഭിക്കുക.
ഏപ്രില്‍ 14 നാണ് മത്സരത്തിനായുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. എഐ നിർമിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്ന ക്രിയേറ്റർമാർക്ക് മത്സരത്തില്‍ പങ്കെടുക്കാം. ക്രിയേറ്റർമാർ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം. 18 വയസ് പൂർത്തിയായിരിക്കണം.
സൗന്ദര്യം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാണ് എഐ മോഡലുകളെ വിലയിരുത്തുക. നാലംഗ ജഡ്ജിങ് പാനല്‍ ഇതിനായുണ്ടാവും. ഇതില്‍ രണ്ട് പേർ എഐ ഇൻസ്റ്റ ഇൻഫ്ളുവൻസർമാരായ ഐറ്റാന ലോപ്പസ്, എമിലി പെല്ലഗ്രിനി എന്നിവരാണ്. ഒപ്പം സംരംഭകനായ ആൻഡ്രൂ ബ്ലോച്ച്, സൗന്ദര്യ മത്സര ജഡ്ജായ സാല്ലി ആൻ ഫോസറ്റ് എന്നിവരും മത്സരം വിലയിരുത്തും.
ഓണ്‍ലൈൻ ആയി നടക്കുന്ന മത്സരം ഈ മാസം അവസാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 10 ന് വിജയികളെ പ്രഖ്യാപിക്കും. ഇതോടൊപ്പം മെന്റർഷിപ്പ് പ്രോഗ്രാമുകള്‍, പ്രോമൊഷണല്‍ പാക്കേജുകള്‍, പിആർ പിന്തുണ എന്നിവയും വിജയിക്ക് ലഭിക്കും.
The first-ever Miss AI World Beauty pageant, where AI-created models compete for the title, showcasing beauty, technology, and social impact. Learn how to participate and win prizes worth over 16 lakhs Indian rupees.