ഹൈക്കോടതിയെയും ഫോർട്ട്കൊച്ചിയെയും ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടങ്ങിയ സർവീസിനായി കൊച്ചി വാട്ടർ മെട്രോയുടെ 100 സീറ്റർ ബോട്ട് ഞായറാഴ്ച മുതൽ സർവ്വീസ് തുടങ്ങി.കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയാണ് ലക്ഷ്യം.
രാവിലെ 7 നും വൈകുന്നേരം 7 നും ഇടയിൽ ഓരോ 30 മിനിറ്റിലും ഒരു ഫെറി സർവീസ് പ്രവർത്തിക്കും. ഒരാൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് KMRL ഓർഡർ നൽകിയ പതിനാലാമത്തെ ഫെറി, കൊച്ചിൻ ഷിപ്പ്യാർഡ് അടുത്തിടെ കൈമാറി. കെഎംആർഎൽ ആകെ 23 ഫെറികൾക്ക് ഓർഡർ നൽകിയിരുന്നു. ഈ പ്രദേശത്തെ വാട്ടർ മെട്രോ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച നഗരമാണ് കൊച്ചി. മുസിരിസ് എന്ന് പേരിട്ടിരിക്കുന്ന അതിൻ്റെ ആദ്യ ബോട്ട് 2021 ഡിസംബറിൽ സർവീസ് തുടങ്ങി . കൊച്ചി വാട്ടർ മെട്രോ റെയിൽ ലിമിറ്റഡിന് ഇതുവരെ എട്ട് ബോട്ട് ടെർമിനലുകൾ ഉണ്ട്. വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ എന്നിവയാണത് . ഇതിൽ ഫോർട്ട് കൊച്ചി ഒമ്പതാമത്തേതാണ്.
The new Kochi Water Metro service connecting High Court and Fort Kochi, offering tourists a convenient and scenic way to explore the city. Find out about ticket prices, ferry schedules, and KMRL’s efforts to ease traffic congestion.