ഡബിൾ ഡക്കറിലിരുന്നു തിരുവനന്തപുരം കണ്ടിട്ടുണ്ടോ?

തിരുവനന്തപുരം സിറ്റിയിൽ സിറ്റി ടൂറുകൾക്കായി ഏർപ്പെടുത്തിയ  കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് സർവീസ് ഏറെ വിജയകരം.  ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ സർവീസാണ് ഓപ്പൺ ഡെക്ക് ബസ്.

തിരുവനന്തപുരം നഗരക്കാഴ്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്കാണ് കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തുന്നത്.  
വിനോദസഞ്ചാരികൾക്കായി തിരുവനന്തപുരം നഗരത്തിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം ആസ്വദിക്കാൻ മികച്ച സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ രാത്രി 10 മണി വരെ ഓരോ മണിക്കൂറിലും പ്രവർത്തിക്കും.  

കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് സ്റ്റാച്യു, പാളയം, വെള്ളയമ്പലം, കവടിയാർ, വിജെടി ഹാൾ, പേട്ട, ചക്ക, ശംഖുമുഖം, ലുലു മാൾ എന്നിവിടങ്ങളിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് മടങ്ങും. ബസ്സിനുള്ളിൽ ലഘുഭക്ഷണം, വെള്ളം, മറ്റ് പലഹാരങ്ങൾ എന്നിവ വാങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചാർട്ടേഡ് യാത്രകൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ബുക്ക് ചെയ്യാം. വിവാഹ ഷൂട്ടുകൾ, ജന്മദിന പാർട്ടികൾ, സിനിമ, പരസ്യ ചിത്രീകരണങ്ങൾ എന്നിവയ്ക്കായി തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് വാടകയ്‌ക്കെടുക്കുന്നതിനുള്ള പ്രത്യേക പാക്കേജുകൾ ലഭ്യമാണ്.  

അതെ സമയം  ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിലെ യാത്രക്കാരോട് വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്‌സ് ഓഫീസ് പരിസരത്തിനടുത്തും ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഈ വിഷയത്തെ സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഫോഴ്‌സും രേഖാമൂലം വിവരം അറിയിച്ചിട്ടുള്ളതാണ്. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിള്‍ ഡക്കറിന്റെ ക്രൂവിനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്.

The beauty of Thiruvananthapuram city with KSRTC’s innovative electric double decker bus tours. Enjoy scenic views and convenient facilities on this one-of-a-kind tour experience.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version