2026 റോൾസ് റോയ്‌സ് മോട്ടോർഹോമിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഗാംഭീര്യത്തിന്റെയും പുതുമയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രസ്താവനയെന്നാണ് മോട്ടോർഹോമിന് കമ്പനി നൽകുന്ന വിശേഷണം.

ആഢംബര സ്യൂട്ടിന്റെ സുഖസൗകര്യങ്ങളാണ് റോൾസ് റോയ്സ് രൂപകൽപന ചെയ്‌തിരിക്കുന്ന 2026 റോൾസ് റോയ്‌സ് മോട്ടോർഹോം ചക്രങ്ങളിലുള്ള കൊട്ടാരമാണ്. സിഗ്നേച്ചർ ഗ്രിൽ, സ്ലീക്ക് ബോഡി ലൈനുകൾ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി എംബ്ലം എന്നിവയെല്ലാം ബ്രാൻഡിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അകത്ത്, ഉറങ്ങാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ജോലി ചെയ്യാനും ഉള്ള ക്യാബിൻ ആണ് ഒരുക്കിയിരിക്കുന്നത്. ആഢംബരത്തിന്റെ അവസാനവാക്കെന്ന നിലയിലാണ് അകംവശം വിശേഷിപ്പിക്കപ്പെടുന്നത്.
2025 ഒക്ടോബർ അവസാനമാണ് റോൾസ്-റോയ്‌സ് തങ്ങളുടെ 2026 മോട്ടോർഹോം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. ആർവി വിപണിയിലേക്കുള്ള ധീരമായ നീക്കത്തിലൂടെ ഓട്ടോമോട്ടീവ് ലോകത്തെതന്നെ കമ്പനി അത്ഭുതപ്പെടുത്തി. പ്രഖ്യാപനത്തിന് ശേഷം യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിരവധി പ്രമോഷണൽ ഷോകേസുകൾ ഉണ്ടായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും അപ്പുറം ആഢംബര ടൂറിസം വികസിച്ചതോടെ, പണച്ചാക്കുകൾക്ക് റോഡ് യാത്ര പുതിയ അനുഭവമാക്കിമാറ്റാനുള്ള അവസരമായാണ് റോൾസ് റോയ്‌സ് ഇതിനെ കാണുന്നത്. ലിമിറ്റഡ് എഡിഷൻ മോഡലായിട്ടാണ് മോട്ടോർഹോം അവതരിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഉത്പാദനത്തിനായി ഏതാനും യൂണിറ്റുകൾ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ.
യുഎസ്സിൽ ഏകദേശം $450,000 ആണ് മോട്ടോർഹോമിന്റെ വില. നികുതിയടക്കം ഇതിൽ വ്യത്യാസം വരും. ഇന്ത്യൻ വിപണിയിൽ റോൾസ് റോയ്സ് മോട്ടോർഹോമിന് ₹3.72 കോടി മുതലാണ് പ്രാരംഭവില.
Check out the first look of the 2026 Rolls Royce Motorhome, the ‘Palace on Wheels’. Starting at ₹3.72 Crore in India, this limited edition RV redefines ultimate road luxury.