രാജ്യത്തിന്റെ പ്രതിരോധരംഗത്തെ വജ്രായുധമാകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന പ്രചണ്ഡ് ഹെലികോപ്റ്ററുകൾ. ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കെൽപ്പുള്ള ഹെലികോപ്റ്ററാണ് പ്രചണ്ഡ്. സമുദ്രനിരപ്പിൽ നിന്ന് 5,000 മുതൽ 16,400 അടി വരെ ഉയരത്തിൽ ലാൻഡ് ചെയ്യാനും ടേക്ക്ഓഫ് ചെയ്യാനും കഴിവുള്ള ഇവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന. ഉയരമുള്ള പ്രദേശങ്ങളിൽ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാനും കഴിയും. 16400 അടി ഉയരത്തിൽ ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും. സിയാച്ചിൻ കിഴക്കൻ ലഡാക്ക് പോലെയുള്ള പ്രദേശങ്ങളിൽ ഇത് മുതൽക്കൂട്ടാകും.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് ‘പ്രചണ്ഡ്’ രൂപകല്പന ചെയ്തത്. ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസ്ട്രൽ (Mistral) മിസൈലുകൾ പോലെയുള്ള സവിശേഷതകളുണ്ട്. ഭാവിയിൽ ‘ധ്രുവാസ്ത്ര’ പോലുള്ള ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും വരും. പ്രചണ്ഡിനായി എച്ച്എഎല്ലുമായി  62,700 കോടിയുടെ കരാരിൽ ഒപ്പിട്ടിരിക്കുകയാണ് പ്രതിരോധമന്ത്രാലയം. 156 പ്രചണ്ഡ് കോപ്റ്ററുകൾക്കായുള്ള കരാറിലൂടെ 90 കോപ്റ്ററുകൾ കരസനേയ്‌ക്കും 66 എണ്ണം വ്യോമസേനയ്‌ക്കും ലഭിക്കും.

Discover the power of LCH Prachand, India’s first indigenous attack helicopter designed for extreme altitudes. Learn about its features, the ₹62,700 crore HAL deal, and its combat capabilities in Siachen and Ladakh

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version