23 April 2024

ഉത്തർപ്രദേശിൽ ചിത്രകൂട് ജില്ലയിലെ തുളസി വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിത നുകരാൻ  ഗ്ലാസ് സ്കൈവാക്ക് .ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അനാച്ഛാദനം ചെയ്യാൻ തയ്യാറായിരിക്കുന്ന ആദ്യ ഗ്ലാസ് സ്കൈവാക്ക് പാലം ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ സംസ്ഥാനത്തെ സ്പിരിച്വൽ  ടൂറിസം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിൽ ഒന്നാണ്.

തുളസി വെള്ളച്ചാട്ടത്തിൻ്റെ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന 25 മീറ്റർ നീളമുള്ള വില്ലും അമ്പും ആകൃതിയിലുള്ള പാലം ശ്രീരാമൻ ഉപയോഗിച്ച ആയുധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സന്ദർശകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന  പാലത്തിനു  ഒരു ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്. ചിത്രകൂട് വനത്തിൻ്റെ അതിമനോഹരമായ കാഴ്ചകൾക്കൊപ്പം  വെള്ളച്ചാട്ടം ഏകദേശം 40 അടി താഴെയുള്ള ഒരു കുളത്തിലേക്ക് വീഴുന്ന കാഴ്ച ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.

 ഗ്ലാസും സ്റ്റീലും കൊണ്ട് നിർമ്മിച്ച ഈ എഞ്ചിനീയറിംഗ് വിസ്മയം ശക്തിയുടെയും വീര്യത്തിൻ്റെയും പ്രതീകമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം 3.70 കോടി  ചിലവ് വരും. ഇത് പ്രദേശത്തെ ഇക്കോടൂറിസം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥത്തിൽ ശബരി വെള്ളച്ചാട്ടം എന്നറിയപ്പെട്ടിരുന്ന ഈ വെള്ളച്ചാട്ടം രാജാപൂരിലെ  സന്യാസി ഗോസ്വാമി തുളസീദാസിൻ്റെ ജന്മസ്ഥലത്തിനും രാമൻ്റെ പുണ്യക്ഷേത്രത്തിന്റെയും ഓർമ്മയ്ക്കായി സംസ്ഥാന സർക്കാർ, തുളസി വെള്ളച്ചാട്ടമെന്നു പുനർനാമകരണം ചെയ്തു.

സമീപത്ത് പാർക്ക്, ഹെർബൽ ഗാർഡൻ, റെസ്റ്റോറൻ്റുകൾ എന്നിവ വികസിപ്പിക്കാനും  സംസ്ഥാന വനം-ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

The allure of Tulsi Falls in Chitrakoot district, Uttar Pradesh, with the unveiling of the state’s first glass skywalk bridge. Designed to enhance spiritual tourism, this engineering marvel offers breathtaking views of the falls and surrounding forest.YouTube Keyword: Glass skywalk, Tulsi Falls, Uttar Pradesh tourism, ecotourism, engineering marvel

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version