യുവ തൊഴിലന്വേഷകർക്കുള്ള  കേരള സർക്കാരിന്റെ  ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് IGNITE . പുതിയ ബിരുദധാരികൾക്ക് ഐടി/ഐടി ഇതര ഇൻഡസ്ട്രിയിൽ വേണ്ടത്ര എക്സ്പോഷർ നേടാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള ഗവൺമെൻ്റ് സംരംഭമാണ് ഇഗ്നൈറ്റ്.  അതിലൂടെ അവരുടെ തൊഴിൽ നേടാനുള്ള കഴിവ് ഗണ്യമായി മെച്ചപ്പെടുന്നു. കൂടാതെ വ്യവസായത്തിന് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും, ഹ്രസ്വകാല പ്രവർത്തി പരിചയത്തിലൂടെ അവർക്ക്  സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നു, അതുവഴി കമ്പനികൾക്ക് അവർ നൽകേണ്ട സ്റ്റൈപ്പൻ്റുകളിൽ സാമ്പത്തിക ഭാരം കുറയ്ക്കാനാകും.

കൊച്ചിയിലെ ടെക്‌നോപാർക്ക്, തിരുവനന്തപുരം, ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന കമ്പനികളിൽ  നൈപുണ്യ പരിശീലനം നൽകുക ലക്ഷ്യമിട്ടാണ്  ഇഗ്നൈറ്റ് പ്രോഗ്രാം ആരംഭിച്ചത്.

ഐടിയിലും മറ്റ് വ്യവസായങ്ങളിലും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ കുറവ് നികത്താൻ ശ്രമിക്കുന്ന ആറ് മാസത്തെ പ്രോഗ്രാമിൽ ഇൻ്റേണുകൾക്ക് പ്രതിമാസം 5,000 രൂപ വരെ സ്റ്റൈപ്പൻഡ്  നൽകും. ഐസിടി അക്കാദമി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികൾ (ജിടെക്), കേരള നോളജ് ഇക്കോണമി മിഷൻ, കാഫിറ്റ് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാകുന്നത്.  ഇതിനോടകം
8000ലധികം ഉദ്യോഗാർത്ഥികളും, 470 ലധികം കമ്പനികൾ ഇൻ്റേൺഷിപ്പ് വാഗ്ദാനം ചെയ്യാൻ മുന്നോട്ട് വന്നിട്ടുണ്ട്.
 
ഈ വർഷം ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും https://ignite.keralait.org എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

IGNITE, the six-month internship program by the Government of Kerala aimed at providing fresh graduates with exposure to the IT/Non-IT industry, improving their employability, and addressing the shortage of skilled human resources. Apply now!

For comprehensive details and terms and conditions, please refer to the company’s original website before applying

Share.

Comments are closed.

Exit mobile version