തമിഴ് നാട്ടിൽ ഐ ഫോൺ നിർമാണത്തിന് വേണ്ടി നിക്ഷേപം നടത്താൻ ടാറ്റ ഇലക്ട്രോണിക്സ് തയാറെടുക്കുന്നു. ഐഫോൺ കേസിംഗ് നിർമ്മിക്കാൻ ഹൈടെക് മെഷീനുകളിൽ നിക്ഷേപം നടത്തുന്ന ടാറ്റ ഇലക്ട്രോണിക്സ് തമിഴ്നാട്ടിൽ ഒന്നും രണ്ടുമല്ല , 40 പ്രൊഡക്ഷൻ ലൈനുകൾ ആസൂത്രണം ചെയ്യുന്നു. ഇത് ഐ ഫോണിന്റെ നിർമാണത്തിന് ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ ആപ്പിളിനെ തെല്ലൊന്നുമല്ല സഹായിക്കുക. കേസിംഗ് നിർമാണത്തിലെ ചൈനയുടെ ആധിപത്യം ഇല്ലാതാക്കാൻ ടാറ്റ ഇന്ത്യയിൽ വികസിപ്പിക്കുന്ന കേസിംഗ് മെഷീനുകൾക്കാകും. തായ്വാനീസ് കമ്പനി പെഗാട്രോൺ ടാറ്റക്ക് ഇതിനു വേണ്ട സാങ്കേതിക സഹായവും നൽകും .
ടാറ്റ കമ്പനിയുടെ ഒരു വിഭാഗമായ ടാറ്റ ഇലക്ട്രോണിക്സ് അടുത്തിടെ ഐഫോൺ കേസിംഗുകളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പങ്കാളിത്തം ആസൂത്രണം ചെയ്യുകയാണ് . പെഗാട്രോൺ കോർപ്പറേഷൻ്റെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണ കേന്ദ്രങ്ങളിൽ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനുള്ള കരാറിൽ ടാറ്റ ഗ്രൂപ്പ് അവസാന ലാപ്പിൽ ആണെന്നാണ് റിപ്പോർട്ട്.
ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിലെ ഹൊസൂർ സിറ്റിയിൽ തങ്ങളുടെ രണ്ടാമത്തെ ഐഫോൺ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി തായ്വാൻ സ്ഥാപനമായ പെഗാട്രോണുമായി സംയുക്ത സംരംഭം രൂപീകരിക്കാൻ വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. Apple Inc.-ൻ്റെ ബന്ധം ഉറപ്പിച്ച്, ഇന്ത്യയിലെ പെഗാട്രോൺ കോർപ്പറേഷൻ്റെ ഐഫോൺ നിർമ്മാണ പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ഒരു കരാർ ഉണ്ടാക്കിയേക്കാം എന്ന് ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്യുന്നു .
ഐഫോൺ നിർമ്മാണം ആരംഭിക്കാനുള്ള ടാറ്റയുടെ പദ്ധതികൾ വേഗത്തിലാക്കാനും ആപ്പിളിനെ ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാനും ഈ നീക്കം സഹായിച്ചേക്കും . പെഗാട്രോൺ കർണാടകയിലെ ഹൊസൂർ പ്ലാൻ്റിൽ ടാറ്റക്ക് ഐഫോൺ കേസിംഗുകൾ നിർമ്മിക്കുന്നതിന് സാങ്കേതികവും എഞ്ചിനീയറിംഗ് പിന്തുണയും നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ആപ്പിൾ ഐഫോണുകൾക്കായി എൻക്ലോഷറുകൾ കൂട്ടിച്ചേർക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടാറ്റ ഇലക്ട്രോണിക്സ്, ഐഫോൺ കേസിംഗുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉയർന്ന കൃത്യതയുള്ള മെഷീനുകളുടെ വികസനത്തിനായി പൂനെയിലെയും ബെംഗളൂരുവിലെയും കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ എല്ലാ മൊബൈൽ നിർമ്മാതാക്കൾക്കും ഫോണുകൾക്കായി കേസിംഗുകൾ വേണം. ടാറ്റ ഗ്രൂപ്പിന് ഈ മെഷീനുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുകയും ചെയ്താൽ കേസിംഗ് ഇറക്കുമതി അവസാനിക്കുവാനും, അവ തദ്ദേശീയമായി നിർമിക്കാനും ടാറ്റക്ക് സാധിക്കും. 2025-ഓടെ 300 ബില്യൺ ഡോളറിൻ്റെ ഇലക്ട്രോണിക്സ് കയറ്റുമതി ലക്ഷ്യത്തിലെത്തുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിനും ഈ നീക്കങ്ങൾ കരുത്തേകും.
Tata Electronics is set to transform iPhone manufacturing in Tamil Nadu, breaking China’s dominance in casing manufacturing and bolstering India’s electronics exports.